App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ : 310(1) - കവർച്ച നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും വ്യക്തി, കവർച്ചയെ സഹായിക്കുന്നുവെങ്കിൽ, ആ വ്യക്തിയേയും, കൂട്ടായ്മ കവർച്ചയുടെ കുറ്റവാളിയായി കരുതാം.
  2. സെക്ഷൻ : 310(3) - കൂട്ടായ്മ കവർച്ച നടത്തുന്നതിനിടയിൽ അവരിലൊരാൾ ഒരു കൊലപാതകം നടത്തുന്നുവെങ്കിൽ, ആ കവർച്ചയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കും മരണ ശിക്ഷയോ, ജീവപര്യന്തം തടവോ, 10 വർഷം വരെ ആകാവുന്ന കഠിന തടവോ, കൂടാതെ പിഴശിക്ഷയും ലഭിക്കാവുന്നതാണ്.
  3. സെക്ഷൻ : 310(4) - കൂട്ടായ്മ കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയും, 10 വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ: 310(1)

    • കവർച്ച നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും വ്യക്തി, കവർച്ചയെ സഹായിക്കുന്നുവെങ്കിൽ, ആ വ്യക്തിയേയും, കൂട്ടായ്മ കവർച്ചയുടെ കുറ്റവാളിയായി കരുതാം.

    സെക്ഷൻ: 310(2)

    • ശിക്ഷ : ജീവപര്യന്തം തടവിനോ, 10 വർഷം വരെ ആകാവുന്ന കഠിന തടവിനോ ശിക്ഷിക്കപ്പെടാം. ഒപ്പം പിഴയും.

    സെക്ഷൻ: 310(3)

    • കൂട്ടായ്മ കവർച്ച നടത്തുന്നതിനിടയിൽ അവരിലൊരാൾ ഒരു കൊലപാതകം നടത്തുന്നുവെങ്കിൽ, ആ കവർച്ചയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കും മരണ ശിക്ഷയോ, ജീവപര്യന്തം തടവോ, 10 വർഷം വരെ ആകാവുന്ന കഠിന തടവോ, കൂടാതെ പിഴശിക്ഷയും ലഭിക്കാവുന്നതാണ്.

    സെക്ഷൻ: 310(4)

    • കൂട്ടായ്മ കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയും, 10 വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.


    Related Questions:

    ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ വീണ്ടും വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാകും എന്ന് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    വേശ്യാവർത്തിക്കു മറ്റും വേണ്ടി കുട്ടിയെ വിൽക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഭാരതീയ ന്യായ സംഹിതയിലെ അധ്യായങ്ങളുടെ എണ്ണം എത്ര ?
    12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?