App Logo

No.1 PSC Learning App

1M+ Downloads

തെർമോപ്ലാസ്റ്റിക് ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്?

  1. രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.
  2. പോളിത്തീൻ, പോളിറ്റീസ്, പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.
  3. ഇത്തരം ബഹുലകങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.
  4. ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

    Aഎല്ലാം ശരി

    Bഒന്നും രണ്ടും മൂന്നും ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ (Thermoplastic polymers)

    • രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.

    • ഇവ ചൂടാക്കുമ്പോൾ മൃദുവാവുകയും തണുപ്പിക്കുമ്പോൾ കാഠിന്യം ഉള്ളവയാവുകയും ഈ പ്രവർത്തനം തുടർച്ചയായി ആവർത്തിക്കുവാൻ കഴിയുന്നവയുമാണ്.

    • ഇത്തരം ബഹുലകങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.

    • പോളിത്തീൻ, പോളിറ്റീസ്, പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.


    Related Questions:

    പെട്രോളിയത്തിന്റെ ഖരരൂപമേത്?
    LPG യെ മണത്തിലൂടെ തിരിച്ചറിയുന്നതിനായി ചേർക്കുന്ന രാസവസ്തു ഏതാണ് ?
    താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
    ഗ്രിഗ്നാർഡ് റിയാജൻ്റ് ഉപയോഗിച്ച് ആസിഡ് ക്ലോറൈഡുകളിൽ നിന്ന് (acid chlorides) എന്തുതരം ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നത്?
    The molecular formula of Propane is ________.