App Logo

No.1 PSC Learning App

1M+ Downloads

ധരാതലീയ ഭൂപട വായനയ്ക്ക് ആവശ്യമായ അടിസ്ഥാന ധാരണകൾ എന്തെല്ലാം :

  1. ഭൂപടങ്ങളുടെ നമ്പർ ക്രമം
  2. സ്ഥാന നിർണയരീതികൾ
  3. ഭൂപ്രദേശത്തിന്റെ ഉയരവും ചരിവും
  4. അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും

    Aഇവയെല്ലാം

    Bഒന്ന് മാത്രം

    Cഒന്നും നാലും

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷമമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലിയ ഭൂപടങ്ങൾ
    • ഭൗമോപരിതലത്തിന്റെ ഉയർച്ച താഴ്ചകൾ, നദികൾ, മറ്റു ജലാശയങ്ങൾ, വനങ്ങൾ, കൃഷിസ്ഥലങ്ങൾ, തരിശുഭൂമികൾ, ഗ്രാമങ്ങൾ, പട്ടണങ്ങൾ, ഗതാഗത വാർത്താവിനിമയ മാർഗങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട ഭൗമോപരിതല സവിശേഷതകളാണ് ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കാറുള്ളത്.

    • ശരിയായ പരിശീലനത്തിലൂടെയും പ്രായോഗിക പരിചയത്തിലൂടെ മാത്രമേ  ധരാതലീയ ഭൂപടങ്ങളെ വായിക്കാനാകൂ
    • ഭൂപടങ്ങളുടെ നമ്പർ ക്രമം, സ്ഥാനനിർണയ രീതികൾ, അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും, ഭൂപ്രദേശത്തിൻ്റെ ഉയരവും, ചിത്രീകരിക്കുന്ന രീതികൾ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ധരാതലീയ ഭൂപടവായനക്ക് അനിവാര്യമാണ്

    Related Questions:

    ഭൂകമ്പവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ കണ്ടെത്തുക :

    1. ഭൂവൽക്കശിലാപാളികളിലെ വിടവുകളായ ഭ്രംശങ്ങളിലൂടെയാണ് (Faults) ഉള്ളറയിൽനിന്നുള്ള ഊർജ മോചനം സംഭവിക്കുന്നത്
    2. ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടന്ന കേന്ദ്രത്തെ എപ്പിസെൻറർ (Epicentre) എന്ന് വിളിക്കുന്നു
    3. വിവിധ ദിശകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ ഭൗമോപരിതലത്തിലെത്തുന്നു.
      ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?
      സമുദ്രനിരപ്പിൽ നിന്നും ഉയരം കൂടുംതോറും ജൈവവൈവിധ്യം _____ .
      വാട്ടർ ഷെഡുകളെ അവയുടെ വലുപ്പം, ഡ്രൈനേജ്, ഭൂവിനിയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിൽ എത്ര തരം തിരിച്ചിരിക്കുന്നു ?
      ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഏത് ?