App Logo

No.1 PSC Learning App

1M+ Downloads

പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പുരുഷ പ്രത്യുൽപ്പാദന വ്യവസ്ഥയിലെ അവയവങ്ങൾ ഇടുപ്പ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
  2. ഒരു ജോഡി വൃഷണങ്ങളും,അനുബന്ധ നാളികളും,ഗ്രന്ഥികളും,ബാഹ്യലൈംഗിക ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു
  3. വൃഷണങ്ങൾ ഉദരാശയത്തിന് പുറത്ത് കാണുന്ന ഒരു സഞ്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ വ്യഷണാന്തര ഇതളുകൾ (Testicular lobule) എന്ന് വിളിക്കുന്നു.

    A2, 3 ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    പുരുഷ പ്രത്യുൽപ്പാദന വ്യവസ്ഥ

    • പുരുഷ പ്രത്യുൽപ്പാദന വ്യവസ്ഥയിലെ അവയവങ്ങൾ ഇടുപ്പ് ഭാഗത്ത് (Pelvis region )സ്ഥിതി ചെയ്യുന്നു

    ഇതിൽ ഉൾപ്പെടുന്നത് 

      • ഒരു ജോഡി വൃഷണങ്ങൾ  (Testes)
      • അനുബന്ധ നാളികൾ  (Accessory ducts)
      • അനുബന്ധ ഗ്രന്ഥികൾ  (Glands),
      • ബാഹ്യലൈംഗിക ഭാഗങ്ങൾ  (External genitalia) 

    വൃഷണ സഞ്ചി (Scrotum)

    • വൃഷണങ്ങൾ ഉദരാശയത്തിന് പുറത്ത് കാണുന്ന ഒരു സഞ്ചിയിലാണ് സ്ഥിതി ചെയ്യുന്നത്.
    • ഇതിനെ വൃഷണ സഞ്ചി (Scrotum) എന്ന് വിളിക്കുന്നു.
    • വൃഷണങ്ങളിൽ ശരീരതാപനിലയേക്കാൾ താഴ്ന്ന താപനില നിലനിർത്താൻ സഹായിക്കുന്നത് വൃഷണസഞ്ചിയാണ്.
    • ഇത് പുംബീജോൽപ്പാദനത്തിന് അത്യാവശ്യമാണ്.
    • വൃഷണങ്ങളിലെ താപനില ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് 2 മുതൽ 2.5 ഡിഗ്രി സെൽഷ്യൽസ് വരെ കുറവായിരിക്കും.

    Related Questions:

    What determines the sex of a child?
    അണ്ഡോത്പാദനത്തിനു ശേഷം ഗ്രാഫിയൻ ഫോളിക്കിൾ എന്തിലേക്കു മടങ്ങുന്നു?
    Spermatogenesis is regulated by:
    അണ്ഡോൽസർജനത്തിനുശേഷം അണ്ഡത്തെ ശേഖരിക്കാൻ സഹായിക്കുന്ന ഫാലോപ്യൻ ട്യൂബിന്റെ വിരലുകൾ പോലെയുള്ള ഭാഗം ഏതാണ്?
    Sperms are produced in _______