App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ ഘടന സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൗമോപരിതലത്തിൽ നിന്ന്, ഉള്ളിലേക്ക് പോകുന്തോറും, ഊഷ്മാവ് കുറയുന്നു.
  2. സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിയാൽ എന്നാണ്.
  3. അധോ മാന്റിലിന്റെ പദാർത്ഥങ്ങളുടെ അവസ്ഥ, ദ്രാവകാവസ്ഥയാണ്.
  4. അകക്കാമ്പിലെ പദാർത്ഥങ്ങൾ, ഖരാവസ്ഥയിൽ കാണുന്നതിന് കാരണം, ഭൂമിയുടെ കേന്ദ്ര ഭാഗത്തുള്ള ഉയർന്ന മർദ്ദമാണ്.

    Aഎല്ലാം തെറ്റ്

    Bഒന്നും മൂന്നും തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dഒന്നും രണ്ടും മൂന്നും തെറ്റ്

    Answer:

    D. ഒന്നും രണ്ടും മൂന്നും തെറ്റ്

    Read Explanation:

    • ഭൗമോപരിതലത്തിൽ നിന്ന്, ഉള്ളിലേക്ക് പോകുന്തോറും ഊഷ്മാവ് കൂടുന്നു. 

    • ഓരോ 32 മീറ്റർ താഴേയ്ക്ക് പോകുന്തോറും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിലാണ് താപനില കൂടുന്നത്.

    • ഭൂമിയുടെ ഉൾക്കാമ്പിന് ഏകദേശം 5000 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ട്.

    • ഭൂവൽക്കത്തെ പ്രധാനമായും വൻകരാ ഭൂവൽക്കം സമുദ്ര ഭൂവൽക്കം എന്നിങ്ങനെ തരംതിരിക്കാം.

    • വൻകരാ ഭൂവൽക്കത്തിൽ സിലിക്കയും അലുമിനിയവുമാണ് കൂടുതലായി അടങ്ങിയിരിക്കുന്നത്.

    • ഇതിനെ സിയാൽ എന്നാണ് വിളിക്കുന്നത്.

    • സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിമ എന്നാണ്. 

    • അധോമാന്റിലിന്റെ പദാർത്ഥങ്ങളുടെ അവസ്ഥ , ഖരാവസ്ഥയിലാണ്

    • ഉപരി മാന്റിലിന്റെ മുകൾ ഭാഗം അർദ്ധദ്രാവകാവസ്ഥയിലാണ്.

    • ഭൂമിയുടെ അകക്കാമ്പിലെ പദാർത്ഥങ്ങൾ ഖരാവസ്ഥയിൽ കാണപ്പെടുന്നതിന് കാരണം ഭൂമിയുടെ കേന്ദ്രഭാഗത്തുള്ള ഉയർന്ന മർദ്ദമാണ്.

    • ഭൂമിയുടെ കേന്ദ്രത്തിലേക്ക് പോകുന്തോറും മർദ്ദം വളരെയധികം കൂടുന്നു.

    • ഈ ഉയർന്ന മർദ്ദം താപനില വർദ്ധിക്കുമ്പോഴും പദാർത്ഥങ്ങളെ ഖരാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു.


    Related Questions:

    The year Magellan and his companions started their journey from Europe
    What state of matter is the outer core?
    ഭൂവൽക്കത്തിൻ്റെ ഏകദേശ കനം എത്ര ?
    ഉപരിമാന്റിൽ ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത് ?
    Depth of crust is ?