Aഖരം
Bദ്രാവകം
Cവാതകം
Dപ്ലാസ്മ
Answer:
A. ഖരം
Read Explanation:
മാൻ്റിൽ (The Mantle)
ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്‍ക്കത്തിന് തൊട്ടുതാഴെയുള്ള പാളിയാണ് മാന്റിൽ.
ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.
ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നറിയപ്പെടുന്നു.
ശിലാമണ്ഡലം 10 മൂതല്‍ 200 കിലോമീറ്റര്‍വരെ വൃത്യസ്ത കനത്തില്‍ നിലകൊള്ളുന്നു.
ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്
ഏകദേശം 400 കിലോമീറ്റര്‍ വരെയാണ് അസ്തനോസ്‌ഫിയര്‍ വ്യാപിച്ചിടുള്ളത്.
അഗനിപര്‍വതങ്ങളിലൂടെ ബഹിര്‍ഗമിക്കുന്ന ശിലാദ്രവ(മാഗ്മ)ത്തിന്റെ പ്രഭവ മണ്ഡലമാണ് അസ്തനോസ്‌ഫിയര്‍.
ഭൂവല്‍ക്കത്തെക്കാള്‍ ഉയര്‍ന്ന സാന്ദ്രതയാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഉപരിമാന്റിൽ ഖരാവസ്ഥയിലാണ് കാണപ്പെടുന്നത്