മനുഷ്യശരീരത്തിലെ രക്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
- രക്തകോശങ്ങൾ പ്രധാനമായും 3 തരത്തിൽ കാണപ്പെടുന്നു
- ലൂക്കോസൈറ്റ് എന്നാണ് ശ്വേതരക്താണുക്കൾ അറിയപ്പെടുന്നത്
- ഹിമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് ഇരുമ്പ്
- മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലെറ്റുകളുടെ പ്രധാന ധർമ്മം
Aനാല് മാത്രം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
Answer:
D. എല്ലാം ശരി
Read Explanation:
രക്തകോശങ്ങൾ :
- അരുണരക്താണുക്കൾ
- ശ്വേതരക്താണുക്കൾ
- പ്ളേറ്റ്ലെറ്റുകൾ
അരുണരക്താണുക്കൾ:
- അരുണരക്താണുക്കളുടെ ശാസ്ത്രീയനാമം : എറിത്രോസൈറ്റ്
- ഓക്സിജനെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് : അരുണരക്താണുക്കൾ
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം : അരുണരക്താണുക്കൾ
- അരുണരക്താണുക്കളുടെ ശരാശരി ആയുർദൈർഘ്യം : 120 days
- ഒരു ഘന മില്ലി ലിറ്റർ രക്തത്തിൽ അരുണരക്താണുക്കളുടെ അളവ് : 45 - 65 lakh
- ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം : ഹീമോഗ്ലോബിനോമീറ്റർ
- ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വൈറ്റമിനുകൾ : വൈറ്റമിൻ B6, B9, B12
- അരുണരക്താണുക്കൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു : ഹീമോഗ്ലോബിൻ
- ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം : ഇരുമ്പ്
- അരുണരക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാനുള്ള കഴിവ് നൽകുന്നത് : ഹീമോഗ്ലോബിൻ
- ഹീമോഗ്ലോബിന് അളവ് പുരുഷന്മാരിൽ : 14.5 mg / 100 ml
- ഹീമോഗ്ലോബിന് അളവ് സ്ത്രീകളിൽ : 13.5 mg/ 100 ml
- അസ്ഥിമജ്ജയിൽ വെച്ച് രൂപം കൊള്ളുന്ന അരുണരക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് : പ്ലീഹയിലും കരളിലും വെച്ചാണ്
- അരുണ രക്താണുക്കളുടെ ശവപ്പറമ്പ് : പ്ലീഹ
- അരുണരക്താണുക്കൾ ശിഥിലീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത് : ബിലിറൂബിനും ബിലിവർഡിനും
- മർമ്മമില്ലാത്ത രക്തകോശം : അരുണരക്താണുക്കൾ
- മർമ്മത്തോടു കൂടിയ അരുണരക്താണുക്കൾ ഉള്ള ജീവി : ഒട്ടകം, ലാമ
- ഏറ്റവും വലിയ അരുണരക്താണുക്കൾ ഉള്ള ജീവി : സാലമാൻഡർ
- അരുണരക്താണുക്കൾ വളഞ്ഞ അരിവാൾ പോലെ ആകുന്ന രോഗം : സിക്കിൾ സെൽ അനീമിയ / അരിവാൾ രോഗം
- വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ കാണപ്പെടുന്ന പാരമ്പര്യ രോഗം : അരിവാൾ രോഗം
- അരുണ രക്താണുക്കളുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം : പോളിസൈത്തീമിയ
- രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് എന്തിനു കാരണമാകുന്നു : അനീമിയ
- അരുണരക്താണുക്കൾ പൊട്ടുന്നത് മൂലമുണ്ടാകുന്ന വിളർച്ച : ഹീമോലിറ്റിക് അനീമിയ
- ഒരു മണിക്കൂർ സമയത്തെ അരുണരക്താണുക്കളുടെ അടിഞ്ഞു കൂടലിന്റെ നിരക്ക് : ESR (Erythrocyte Sedimentation Rate)
- ESR നിശ്ചിത അളവിൽ കൂടിയാൽ: അണുബാധയെ സൂചിപ്പിക്കുന്നു
ശ്വേതരക്താണുക്കൾ:
- ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം : ലൂക്കോസൈറ്റ്
- ശ്വേതരക്താണുക്കൾക്ക് നിറമില്ലാതത് : ഹീമോഗ്ലോബിൻ ഇല്ലാത്തതുകൊണ്ട്
- ശരീരത്തിലെ പ്രതിരോധ കാവൽക്കാർ : ശ്വേതരക്താണുക്കൾ
- ശ്വേത രക്താണുക്കളുടെ ആയുസ്സ് : 15 days
- അരുണരക്താണുക്കളും ശ്വേതരക്താണുക്കൾളും തമ്മിലുള്ള അനുപാതം : 500:1
- ഒരു ഘന മില്ലി ലിറ്റർ രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവ് : 6000-10000
- ശ്വേതരക്താണുക്കൾ അഞ്ചു തരത്തിലുണ്ട് :
- ന്യൂട്രോഫിൽസ്
- ഈസ്നോഫിൽ
- മോണോസൈറ്റ്
- ലിംഫോസൈറ്റ്
- ബേസോഫിൽ
- ഏറ്റവും വലിയ ശ്വേതരക്താണു : മോണോസൈറ്റ്
- ഏറ്റവും വലിയ രക്തകോശം : മോണോസൈറ്റ്
- ഏറ്റവും ചെറിയ ശ്വേതരക്താണു : ലിംഫോസൈറ്റ്
രക്തം കട്ടപിടിക്കൽ:
- രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം : 3 - 6 min
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം : പ്ലേറ്റ്ലെറ്റുകൾ
- രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു : കാൽസ്യം
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം : ജീവകം K
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം : ഫൈബ്രിനോജൻ
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം : ത്രോംബോകൈനേസ്