App Logo

No.1 PSC Learning App

1M+ Downloads

മൗണ്ട് ബാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയെ വിഭജിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതിനുമായി ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ തയ്യാറാക്കിയ പദ്ധതി
  2. 1947 ജൂൺ 2ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു
  3. മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി വി പി മേനോൻ ആയിരുന്നു
  4. മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽവന്നു.

    Aii, iv ശരി

    Bi, ii ശരി

    Ci, iii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii, iv ശരി

    Read Explanation:

    മൗണ്ട് ബാറ്റൻ പദ്ധതി

    • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
    • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
    • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
    • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
    • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.

    Related Questions:

    ബഹദൂർഷാ രണ്ടാമനെ പിടികൂടി നാടുകടത്തിയ സ്ഥലം ?
    മൗലാനാം അബ്ദുൾ കലാം ആസാദ് 'ലിസാൻ സിദ്ദിഖ് ' എന്ന വാരിക ആരംഭിച്ചത് ഏത് ഭാഷയിലായിരുന്നു ?
    നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി?
    ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി ഉയർന്നു വന്ന കോൺഗ്രസ് സമ്മേളനം ഏത് ?
    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി