App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യസേന(Allies of World War II)യുടെ ഭാഗമായിരുന്ന രാജ്യങ്ങൾ ഏതെല്ലാമാണ്?

  1. ബ്രിട്ടൻ
  2. ഫ്രാൻസ്
  3. ചൈന
  4. ജപ്പാൻ
  5. ഇറ്റലി

    A2, 3 എന്നിവ

    Bഎല്ലാം

    C1, 2, 3 എന്നിവ

    D2, 5 എന്നിവ

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    അച്ചുതണ്ട് ശക്തികളും സഖ്യ ശക്തികളും

    • 1936 ൽ ഇറ്റലിയും ജർമ്മനിയും ചേർന്ന് ഒരു രാഷ്ട്രീയ സഹകരണ ഉടമ്പടിയിൽ ഒപ്പുവച്ചു.
    • റോം - ബെർലിൻ അച്ചുതണ്ട് എന്ന പേരിൽ ഇതറിയപ്പെടുന്നു.
    • 1937 ൽ ജപ്പാൻ ഈ സഖ്യത്തിൽ ചേർന്നതോടെ റോം - ബെർലിൻ - ടോക്കിയോ അച്ചുതണ്ട് എന്ന ഫാസിസ്റ്റ് ബ്ലോക്ക് നിലവിൽ വന്നു.
    • ഇതിലെ അംഗങ്ങളെ അച്ചുതണ്ട് ശക്തികൾ എന്നാണ് വിളിച്ചിരുന്നത്

    • അച്ചുതണ്ട് ശക്തികൾക്കെതിരെ ശക്തമായ ഒരു സൈനികസഖ്യം രൂപം കൊള്ളുകയുണ്ടായി.
    • ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്.
    • പിന്നീട് സോവിയറ്റ് യൂണിയനും, അമേരിക്കയും ഇതിൽ ചേർന്നു.
    • ഈ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ സഖ്യ ശക്തികൾ എന്നാണ് വിളിച്ചിരുന്നത്.
    • 50 രാജ്യങ്ങൾ ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു 

    Related Questions:

    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?

    "സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച വിവിധ മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത". തീവ്രദേശീയതയുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

    1.സ്വന്തം രാജ്യം ശ്രേഷ്ഠമാണെന്ന് കരുതുക

    2.സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുക.


    പേൾ ഹാർബർ ആക്രമണത്തിൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ കപ്പൽ?
    " ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
    രണ്ടാം ലോകമഹായുദ്ധത്തിൻ്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത് ഏത് ?