രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളായി കണക്കാക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?
- വേഴ്സ്സായി ഉടമ്പടി
- 1929 ലെ സാമ്പത്തിക മാന്ദ്യം
- ലീഗ് ഓഫ് നേഷൻസിൻ്റെ പരാജയം
Aഇവയെല്ലാം
Bi മാത്രം
Ci, ii എന്നിവ
Dii, iii എന്നിവ
Answer:
A. ഇവയെല്ലാം
Read Explanation:
രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ
1. വേഴ്സ്സായി ഉടമ്പടി:
- സഖ്യ കക്ഷികൾ പ്രതികാര മനോഭാവത്തോടെയാണ് വേർസായി ഉടമ്പടി ജർമ്മനിയുടെ മേൽ അടിച്ചേൽപ്പിച്ചത്.
- ഇതിലെ വ്യവസ്ഥകളെ ഒന്നൊന്നായി ലംഘിച്ചുകൊണ്ട് അവർ പ്രതികാരയുദ്ധം ആരംഭിച്ചു.
- ആയതിനാൽ രണ്ടാലോകമോഹയുദ്ധം മുഖ്യമായും വേർസായി ഉടമ്പടിക്കെതിരായ യുദ്ധമായിരുന്നു
2.സാമ്രാജ്യത്വ കിടമത്സരങ്ങൾ
- ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, ഹോളണ്ട് തുടങ്ങിയ സാമ്രാജ്യത്വ ശക്തികളാണ് ലോകത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കമ്പോളങ്ങളും കൈവശം വെച്ചിരുന്നത്.
- എന്നാൽ ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാഷ്ട്രങ്ങൾക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള കോളനികളോ കമ്പോളങ്ങളോ ഉണ്ടായിരുന്നില്ല.
- ഈ അസമത്വം സ്വാഭാവികമായും അവർക്കിടയിൽ കടുത്ത അസംതൃപ്തിയും എതിർപ്പും സൃഷ്ടിച്ചു.
- ഈ സാഹചര്യത്തിൽ ദുർബല രാജ്യങ്ങൾ ആക്രമിച്ച കയ്യടക്കി കൊണ്ട് തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ മൂന്നു രാഷ്ട്രങ്ങളും പരിശ്രമിച്ചു.
3.1929 ലെ സാമ്പത്തിക മാന്ദ്യം
- അമേരിക്കയിൽ ആരംഭിച്ച ഈ സാമ്പത്തിക മാന്ദ്യം ലോകത്തിലെ മുതലാളിത്ത രാജ്യങ്ങളെ എല്ലാം ഗുരുതരമായി ബാധിച്ചു.
- തൊഴിലില്ലായ്മയും, ദാരിദ്രവും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും സമ്പദ് വ്യവസ്ഥകളുടെ അടി ല്ലിളക്കുകയും ചെയ്തു
- വിദേശോല്പന്നങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചു കറൻസിയെ നിയന്ത്രിച്ചു തങ്ങളുടെ ആഭ്യന്തര വിപണികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ ഓരോ രാജ്യവും ആരംഭിച്ചു. ഇത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കി.
- തീവ്രവാദം, സൈനികത എന്നിവയുടെ വളർച്ചക്കും സാമ്പത്തികം മാന്ദ്യം വഴിയൊരുക്കി
4. ലീഗ് ഓഫ് നേഷൻസിൻ്റെ പരാജയം
- സമാധാനവും സുരക്ഷിതത്വവും പാലിക്കാനോ തർക്കങ്ങളും സംഘർഷങ്ങളും രമ്യമായി പരിഹരിക്കാനോ ലീഗിന് കഴിഞ്ഞില്ല.
- നിരായുധീകരണം കൊണ്ടുവരാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
- സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാനും ആക്രമണകാരികളെ നിലക്ക് നിർത്താനോ ആവശ്യമായ സായുധശേഷി ലീഗിൽ ഉണ്ടായിരുന്നില്ല.
- വൻ ശക്തികളുടെ ചട്ടുകമായി പ്രവർത്തിച്ചു പോന്ന ലീഗിന് ചെറു രാജ്യങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും കഴിഞ്ഞില്ല
5.പ്രീണന നയം
- ആനുകൂല്യങ്ങൾ നൽകിയും വിട്ടുവീഴ്ചകൾ ചെയ്തും തർക്കങ്ങൾ ഒത്തുതീർപ്പിൽ എത്തിക്കുന്നതിനെയാണ് പ്രീണന നയം എന്ന് പറയുന്നത്.
- ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിലെ ചേമ്പർ ലൈൻ ആയിരുന്നു ഇതിന്റെ ശക്തനായ വക്താവ്.
- ഇതേ നയമാണ് ഫ്രാൻസും സ്വീകരിച്ചിരുന്നത്
- പ്രീണന നയം പിന്തുടരാൻ ഇവരെ പ്രേരിപ്പിച്ചത് സോവിയറ്റ് വിരോധമായിരുന്നു.
- സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ തടയുന്നതിനുള്ള ബദൽ ശക്തി എന്ന നിലയിൽ അവർ ഫാസിസ്റ്റ് അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു.
- ജർമ്മനി ആക്രമണങ്ങൾ അയച്ചു വിട്ടപ്പോളെല്ലാം ആ രാജ്യത്തെ നിലക്ക് നിർത്താൻ അല്ല മറിച്ച് പ്രീണിപ്പിക്കാൻ ആണ് അവർ ശ്രമിച്ചത്.
- പ്രീണന നയം കൂടുതൽ അക്രമണങ്ങൾ ഏർപ്പെടാനുള്ള ഉത്തേജനം ഫാസിസ്റ്റുകൾക്ക് പകർന്നു കൊടുത്തു