App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വസ്തുതകൾ

  1. പുനഃസജ്ജീകരണവും പ്രീണനവും
  2. മിലിട്ടറിസം, സാമ്രാജ്യത്വം, കൊളോണിയലിസം.
  3. മ്യൂണിക്ക് കരാറുകളും തീരുമാനങ്ങളും
  4. ഇറ്റാലിയൻ പോളിഷ് ഇടനാഴി ആക്രമണം.

    A1 മാത്രം

    Bഎല്ലാം

    C1, 2, 3 എന്നിവ

    D2, 4 എന്നിവ

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങൾ 

    • പുനഃസജ്ജീകരണവും പ്രീണനവും : പ്രീണനം എന്നത് സംഘർഷം ഒഴിവാക്കുന്നതിനായി ഒരു ആക്രമണാത്മക ശക്തിക്ക് രാഷ്ട്രീയമോ ഭൗതികമോ പ്രാദേശികമോ ആയ ഇളവുകൾ നൽകുന്ന നയതന്ത്ര നയമാണ്. 
    • 1935-നും 1939-നും ഇടയിൽ  ബ്രിട്ടീഷ് സമ്മർദ്ദത്തിൻ കീഴിൽ, നാസിസത്തിന്റെയും ഫാസിസത്തിന്റെയും പ്രീണനം ഫ്രഞ്ച് വിദേശനയത്തിൽ ഒരു പങ്കു വഹിച്ചിരുന്നത് ഉദാഹരണം

    • ഒന്നാംലോക യുദ്ധത്തിനു ശേഷം രൂപം കൊണ്ട ചെക്കോസ്ലോവാക്ക്യ എന്ന സ്വതന്ത്ര രാജ്യത്തിൽ ജർമൻവംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്
    • വ്യാവസായിക ലക്ഷ്യങ്ങൾ കൂടി മനസ്സിൽ കണ്ട് ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ ഈ പ്രദേശം കീഴടക്കുവാൻ തീരുമാനിച്ചു.
    • ഇതിനെ തുടർന്ന് ചെക്ക് ഗവൺമെൻറ് ബ്രിട്ടനോടും ഫ്രാൻസിനോട് സഹായം അഭ്യർത്ഥിച്ചു.
    • എന്നാൽ ബ്രിട്ടനും,ഫ്രാൻസും ഹിറ്റ്ലർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.
    • ബ്രിട്ടൻ,ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ജർമ്മനിയിലെ മ്യൂണിക്കിൽ സമ്മേളനം ചേരുകയും ജർമ്മനി നടത്തുന്ന അവകാശവാദം ശരിവെക്കുകയും ചെയ്തു.
    • 1938 സെപ്റ്റംബറിൽ നടന്ന ഈ മ്യൂണിക്ക് ഉടമ്പടിയെ തുടർന്ന് സുഡെറ്റെൻലാൻഡ് ജർമ്മനിക്ക് വിട്ടു നൽകുവാൻ മേൽപ്പറഞ്ഞ രാജ്യങ്ങൾ ചെക്ക് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തി.
    • 'ചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി' എന്ന മ്യൂണിക്ക് ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നു
    • 1938 ഒക്ടോബർ 1 മുതൽ 10 വരെ നാല് ഘട്ടങ്ങളിലായാണ് ജർമ്മൻ അധിനിവേശം സുഡെറ്റെൻലാൻഡിൽ നടന്നത്.
    • എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഉടമ്പടിയുടെ മറവിൽ ജർമ്മനി ചെക്കോസ്ലോവാക്യയെ പൂർണമായും കീഴടക്കി.
    • ഇതിനെ തുടർന്ന് ബ്രിട്ടനും, ഫ്രാൻസും ജർമനിയോടുള്ള അനുകൂല നിലപാട് അഥവാ പ്രീണന നയം  അവസാനിപ്പിക്കുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു.

     


    Related Questions:

    When did Germany signed a non aggression pact with the Soviet Union?

    ഫാഷിസ്റ്റ് ശക്തികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും  രണ്ടാം ലോകയുദ്ധത്തിന് കാരണമായി  എങ്ങനെയൊക്കെ?

    1.ജര്‍മ്മനിയും ഇറ്റലിയും സ്വീകരിച്ച ആക്രമണ പദ്ധതികള്‍

    2.സൈനികസഖ്യങ്ങള്‍

    3.സര്‍വരാഷ്ട്രസഖ്യത്തിന്റെ വിജയം

    4.പ്രീണന നയം

    മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?

    സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉത്തേജകമായി പ്രവർത്തിച്ചത് ജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകമാണ്. ഈ സൂചനയുടെ അടിസ്ഥാനത്തിൽ ഇനി പറയുന്ന പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ കണ്ടെത്തുക :

    1. സ്പെയ്നിലെ ഫാസിസ്റ്റ് ചിന്താധാരയുടെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു ജോസ് കാൽവോ സോട്ടെലോ
    2. 1937 ജൂലൈ 13-ന് ജോസ് കാൽവോ സോട്ടെലോ വധിക്കപ്പെട്ടു
    3. സ്പാനിഷ് റിപ്പബ്ലിക്കൻ പോലീസിലെ അംഗങ്ങളാണ് കൊലപാതകം നടത്തിയത്

      താഴെപ്പറയുന്ന നേതാക്കളിൽ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ചവർ ആരെല്ലാം ?

      1) ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്

      ii) ജോസഫ് സ്റ്റാലിൻ

      III) വിൻസ്റ്റൺ ചർച്ചിൽ

      iv) ചിയാങ് കൈ-ഷെക്ക്

      തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.