Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ ആ ഫലങ്ങളെ ലഘുഫലങ്ങൾ എന്ന് വിളിക്കുന്നു
  2. ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നു എങ്കിൽ അത്തരം ഫലങ്ങളെ സംയുക്ത ഫലങ്ങൾ എന്ന് വിളിക്കുന്നു
  3. ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥയെ പുഞ്ജഫലം എന്ന് വിളിക്കുന്നു

    Ai മാത്രം

    Bii, iii

    Ci, ii എന്നിവ

    Dഎല്ലാം

    Answer:

    A. i മാത്രം

    Read Explanation:

    • ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ ആ ഫലങ്ങളെ പറയുന്നത് - ലഘുഫലങ്ങൾ( simple fruit)ഉദാഹരണം :- തക്കാളി, മാങ്ങ, മുന്തിരി

    • ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നു എങ്കിൽ അത്തരം ഫലങ്ങളെ പറയുന്നത് - പുഞ്ജഫലം(aggregate fruit) ഉദാഹരണം :- സീതപ്പഴം, ബ്ലാക്ക്ബെറി,അരണമരക്കായ് 

    •  ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ - സംയുക്തഫലങ്ങൾ ( multiple fruit) ഉദാഹരണം :-  ചക്ക, ആറ്റുകൈത,മൾബറി

    • ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെയാവുന്നു ഇവ അറിയപ്പെടുന്നത് - കപടഫലങ്ങൾ ഉദാഹരണം :- കശുമാങ്ങ, ആപ്പിൾ, ചാമ്പയ്‌ക്ക

    Related Questions:

    താഴെ പറയുന്നതിൽ കൃതിമ പരാഗണം നടത്തുന്ന സസ്യം ഏതാണ് ?
    പൂവിന് നിറവും മണവും നൽകുന്ന ഭാഗമാണ് :
    പൂക്കളെ ചെടികളുമായി ബന്ധിയ്ക്കുന്ന ഭാഗമാണ് :
    കേസരപുടം മാത്രമുള്ള പൂക്കളാണ് :
    ഒരു പൂ വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങിനിർത്തുന്ന അവയവം?