Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കൃതിമ പരാഗണം നടത്തുന്ന സസ്യം ഏതാണ് ?

Aകരിമ്പ്

Bസപ്പോട്ട

Cവാനില

Dഇതൊന്നുമല്ല

Answer:

C. വാനില

Read Explanation:

പരാഗണം

  • സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം.
  • പരാഗിയിൽ നിന്ന് പരാഗരേണുക്കൾ പരാഗണ സ്ഥലത്തേക്ക് പതിക്കുന്ന പ്രക്രിയയാണിത് 
  • ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു.

രണ്ടു തരത്തിൽ ആണ് പരാഗണം നടക്കുന്നത്.

  1. സ്വപരാഗണം (Self Pollination)
  2. പരപരാഗണം (Cross Pollination).

പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്:

  • ജലം വഴി പരാഗണം നടത്തുന്ന സസ്യം : ഹൈഡ്രില്ല, വാലിസ്നേറിയ
  • പക്ഷികൾ വഴിയുള്ള പരാഗണം : ഓർണിത്തോഫിലി
  • ജന്തുക്കൾ വഴിയുള്ള പരാഗണം : സൂഫിലി
  • കാറ്റ് വഴിയുള്ള പരാഗണം : അനിമോഫിലി
  • ഷഡ്‌പദങ്ങൾ വഴിയുള്ള പരാഗണം : എന്റമോഫിലി
  • ജലം വഴിയുള്ള പരാഗണം : ഹൈഡ്രോഫിലി 

  • മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യജ്ഞനം : കുരുമുളക്.
  • പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന സസ്യം : സൂര്യകാന്തി
  • വവ്വാൽ വഴി പരാഗണം നടത്തുന്ന സസ്യം : വാഴ
  • കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം : വാനില
  • ഒച്ച് വഴി പരാഗണം നടത്തുന്ന സസ്യം : ചേമ്പ്
  • കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം : ഗോതമ്പ്, നെല്ല്, കരിമ്പ്, മുരിങ്ങ, എരുക്ക്.

Related Questions:

പുഷ്പപങ്ങളിലെ കേസരപുടവും,അണ്ഡാശയവും സംബന്ധിച്ച ശരിയായ പ്രസ്താവനയേത്?

  1. കേസരപുടത്തിലെ പരാഗിയിലുള്ള പരാഗരേണുക്കളിലാണ് പുംബീജം കാണുന്നത്
  2. അണ്ഡാശയത്തിലെ അണ്ഡത്തിനുള്ളിലാണ് ഓവിയൂൾ കാണപ്പെടുന്നത് കാണപ്പെടുന്നത്
    പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നത്?

    ഇവയിൽ കപടഫലങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?

    1. കശുമാങ്ങ
    2. ആപ്പിൾ
    3. ചാമ്പയ്‌ക്ക
    4. മൾബറി
      പുംബീജം അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനം ആണ് ______ .
      ഒരു പൂവിൻ്റെ ആൺലിംഗാവയവം ഏതാണ് ?