App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

  1. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ആണ് കീലിങ് കർവ് 
  2. അന്തരീക്ഷ വായുവിന്റെ 97 % സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് 
  3. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങളാണ് എയ്റോസോളുകൾ 

    Aiii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • അന്തരീക്ഷം - ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പ് 
    • ഭൂമിയിലെ താപനില നിലനിർത്തുവാൻ അന്തരീക്ഷം പ്രധാന പങ്ക് വഹിക്കുന്നു 
    • ഓക്സിജൻ, നൈട്രജൻ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ
    • അന്തരീക്ഷത്തിൽ വാതകങ്ങൾ ,ജലാംശം ,പൊടിപടലങ്ങൾ എന്നിവ കാണപ്പെടുന്നു 
    • അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് - 78.08 %
    • അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് - 20.95 %
    • ചെറിയ അളവിൽ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് വാതകങ്ങൾ -ആർഗൺ ,കാർബൺ ഡൈ ഓക്സൈഡ് ,നിയോൺ ,ഹീലിയം ,ഹൈഡ്രജൻ
    •  അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ആണ് കീലിങ് കർവ് 
    • അന്തരീക്ഷ വായുവിന്റെ 97 % സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് 
    • അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങളാണ് എയ്റോസോളുകൾ 

     


    Related Questions:

    ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

    2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

    3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
     

    ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് --------?
    ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?
    ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ് ഏത് ?
    ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?