App Logo

No.1 PSC Learning App

1M+ Downloads

സമുദ്രജലത്തിൽ ലവണത്തിന്റെ ഏറ്റക്കുറച്ചിലിന് കാരണമാകുന്ന സാഹചര്യങ്ങൾ എന്തെല്ലാം :

  1. കരയാൽ ചുറ്റപ്പെട്ട കടൽ ഭാഗങ്ങളിൽ ലവണത്വം കുറവായിരിക്കും
  2. ഉയർന്ന അളവിൽ ബാഷ്പീകരണം നടക്കുന്ന പ്രദേശങ്ങളിൽ ലവണത്വം കൂടുന്നു
  3. ധാരാളം നദികൾ വന്നുചേരുന്ന സമുദ്ര ഭാഗങ്ങളിൽ ലവണത്വം കുറയുന്നു
  4. ഉയർന്ന അളവിൽ മഴ ലഭിക്കുന്നത് ലവണത്വം കുറയുന്നതിന് ഇടയാക്കുന്നു

    Aമൂന്ന് മാത്രം

    Bഎല്ലാം

    Cരണ്ടും മൂന്നും നാലും

    Dഇവയൊന്നുമല്ല

    Answer:

    C. രണ്ടും മൂന്നും നാലും

    Read Explanation:

    • കടൽ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ലവണാംശത്തിൻറെ സാന്ദ്രീകരണം ലവണത്വം എന്നറിയപ്പെടുന്നു.
    • സമുദ്രത്തിൽ എല്ലായിടത്തും ലവണത്വം ഒരുപോലെയല്ല.

    ലവണത്വത്തിൻ്റെ ഏറ്റക്കുറച്ചിലിനു  കാരണമാകുന്ന സാഹചര്യങ്ങൾ ഇവയാണ്:

    • കരയാൽ ചുറ്റപ്പെട്ട കടൽ ഭാഗങ്ങളിൽ ലവണത്വം കൂടുതലായിരിക്കും.
    • ഉയർന്ന അളവിൽ ബാഷ്പീകരണം നടക്കുന്ന പ്രദേശങ്ങളിൽ ലവണത്വം കൂടുന്നു.
    • ധാരാളം നദികൾ വന്നുചേരുന്ന സമുദ്ര ഭാഗങ്ങളിൽ ലവണത്വം കുറയുന്നു.
    • ഉയർന്ന അളവിൽ മഴ ലഭിക്കുന്നത് ലവണത്വം കുറയുന്നതിന് ഇടയാക്കുന്നു.
    • ഉയർന്ന അളവിൽ മഞ്ഞുരുകി ജലം എത്തുന്ന സമുദ്ര ഭാഗങ്ങളിലും ലവണത്വം കുറയുന്നു.

     


    Related Questions:

    ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർത്ഥവൃത്താകൃതിയിലുള്ള സാങ്കൽപിക രേഖകളാണ് ?
    ' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?

    ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ?

    1. ഹിമാലയം
    2. ആൽപ്സ്
    3. റോക്കിസ്
    4. ആൻഡീസ്‌
      ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?
      ആധുനിക മാപ്പുകളുടെ പിതാവായി കണക്കാക്കപ്പെടുന്ന ഭുമിശാസ്ത്രജ്ഞൻ ആരാണ് ?