App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 59 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പോലീസ് സ്റ്റേഷനുകളുടെ ചുമതലയുണ ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിച്ചാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ആളുകളുടെയും കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.
  2. ഒരു പോലീസ് ഉദ്യോഗസ്ഥനാൽ അറസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിയെയും, അയാളുടെ ബോണ്ടിന്മേലോ, ജാമ്യത്തിലോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിൻകീഴിലോ അല്ലാതെ വിട്ടയക്കാൻ പാടില്ല.

    Aഒന്നും രണ്ടും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    BNSS- Section-59

    police to report apprehensions [സംശയങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ്]

    • പോലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിച്ചാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ആളുകളുടെയും കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.


    Related Questions:

    കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    സംഘങ്ങൾ പിരിച്ചുവിടാൻ സായുധസേനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    സമൻസിന്റെ ഫോറത്തിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    കളവുമുതൽ, വ്യാജരേഖകൾ മുതലായവ ഉള്ളതായി സംശയിക്കപ്പെടുന്ന സ്ഥലത്തിൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    താഴെപറയുന്നവയിൽ സെക്ഷൻ 70 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 70(1) - ഒരു കോടതി പുറപ്പെടുവിച്ച സമൻസ് അതിൻ്റെ പ്രാദേശിക അധികാര പരിധിയ്ക്ക് പുറത്ത് നൽകുമ്പോൾ , സമൻസ് നടത്തുന്ന ഉദ്യോഗസ്ഥൻ കേസിൻ്റെ ഹിയറിങ്ങിൽ ഹാജരില്ലാത്ത ഏതെങ്കിലും സാഹചര്യത്തിലും , അങ്ങനെയുണ സമൻസ് നടത്തിയിട്ടുണ്ടെന്നുള്ളതിന് ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ചെയ്‌തതാണെന്ന് കരുതാവുന്ന ഒരു സത്യവാങ്മൂലവും, സമൻസ് ആർക്കാണോ നൽകുകയോ, ടെൻഡർ ചെയ്യുകയോ ഏൽപ്പിക്കുകയോ ചെയ്ത്‌ത്,
    2. 70(2) - ഈ വകുപ്പിൽ പറഞ്ഞിട്ടുള്ള സത്യവാങ്മൂലം സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിനോട് ചേർത്ത് കോടതിയിലേക്ക് തിരികെ അയക്കാവുന്നതാണ്.
    3. 70 (3) - വകുപ്പ് 64 മുതൽ 71 വരെയുള്ളതിൽ ഇലക്ട്രോണിക് ആശയവിനിമയം വഴി അയച്ച എല്ലാ സമൻസുകളും മുറപ്രകാരം നടത്തിയതായി കണക്കാക്കുകയും അത്തരം സമൻസുകളുടെ ഒരു പകർപ്പ് സാക്ഷ്യപെടുത്തുകയും സമൻസ് നടത്തിയതിൻ്റെ തെളിവായി സൂക്ഷിക്കുകയും ചെയ്യും.