App Logo

No.1 PSC Learning App

1M+ Downloads

ഹൈദ്രബാദ് ലയനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇന്നത്തെ മഹാരഷ്ട്ര ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ പ്രദേശങ്ങളായിരുന്നു ഹൈദ്രബാദ് നാട്ടുരാജ്യം
  2. ഹൈദരാബാദിലെ അവസാന നിസാം അസഫ്‌ജാ ആറാമൻ
  3. സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു നാട്ടുരാജ്യം
  4. 1948 സെപ്റ്റംബർ 13 –18 വരെ ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ റസാക്കർ മാരെ പരാജയപ്പെടുത്തുകയും നിസാം കീഴടങ്ങുകയും ചെയ്തു .

    Aരണ്ട് മാത്രം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    D. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    ഹൈദ്രബാദ് -ലയനം

    • ഹൈദരാബാദിലെ മുസ്ലിം ഭരണാധികാരിയായ നൈസാം (നിസാം) തന്റെ രാജ്യത്തെ സ്വതന്ത്ര രാജ്യമാക്കുവാൻ തീരുമാനിച്ചു .

    • അന്നത്തെ ലോകത്തിലെ തന്നെ സമ്പന്നനായ വ്യക്തിയായിരുന്നു ഹൈദ്രബാദ് നിസാം .

    • ഇന്നത്തെ മഹാരഷ്ട്ര , തെലങ്കാന ,കർണാടകം എന്നീ പ്രദേശങ്ങളായിരുന്നു ഹൈദ്രബാദ് നാട്ടുരാജ്യം

    • ജനത ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു .

    • 1947 നവംബറിൽ സ്റ്റാൻഡ്‌സ്റ്റിൽ എഗ്രിമെന്റ് നിസാം ഒപ്പ് വെച്ചു

    • ഹൈദരാബാദിൽ സാധാരണ ജനങ്ങൾ ,സ്ത്രീകൾ ,കർഷകർ , കോൺഗ്രസ് കമ്മ്യൂണിസ്റ്റ് എന്നിവർ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു .

    • റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ചുകൊണ്ട് നിസാം പ്രക്ഷോഭം അടിച്ചമർത്തി .

    • റാസർക്കർമാർ സാധാരണ ജനങ്ങളെ (പ്രത്യേകിച്ച് ഇസ്ലാമികർ അല്ലാത്തവരെ) ക്രൂരമർദ്ദനവും കൊള്ളയടിയും നടത്തി .

    • 1948 സെപ്റ്റംബർ 13 –18 വരെ ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ റസാക്കർ മാരെ പരാജയപ്പെടുത്തുകയും നിസാം കീഴടങ്ങുകയും ചെയ്തു .

    • സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു നാട്ടുരാജ്യം

    • ഹൈദരാബാദ്‌ ഇന്ത്യൻ യൂണിയനിൽ ലയിച്ചു .

    • അവസാന നിസാം – ആസഫ് ജാ ഏഴാമൻ (ഉസ്മാൻ അലിഖാൻ)


    Related Questions:

    സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

    1. അഭയാർത്ഥി പ്രവാഹം
    2. വർഗീയ ലഹള
    3. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ് അധീന പ്രദേശങ്ങൾ
    4. നാട്ടുരാജ്യങ്ങളുടെ സംയോജനം
      ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :
      റഫറണ്ടം വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം :
      Who among the following played a decisive role in integrating the Princely States of India?
      ഇന്ത്യ വിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?