App Logo

No.1 PSC Learning App

1M+ Downloads
റഫറണ്ടം വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം :

Aഗോവ

Bകാശ്‌മീർ

Cഹൈദരാബാദ്

Dജുനഗഡ്

Answer:

D. ജുനഗഡ്

Read Explanation:

നാട്ടുരാജ്യങ്ങളുടെ സംയോജനം

  • നാട്ടു രാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം കൊടുത്തത് - സർദാർ വല്ലഭ്ഭായ് പട്ടേൽ

  • നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലും വി.പി. മേനോനും ചേർന്ന് തയ്യാറാക്കിയ കരാർ - ലയനക്കരാർ (Instrument of Accession)

  • നാട്ടുരാജ്യവകുപ്പ് (സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെന്റ്) നിലവിൽ വന്നത് - 1947 മേയ്

  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 565-ഓളം നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. ഇവയിൽ 3 എണ്ണമൊഴികെ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി.

  • ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങൾ - കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്

  • സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി - സർദാർ വല്ലഭ്ഭായ് പട്ടേൽ

  • ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം - ഭാവ്നഗർ (ബിക്കാനീർ എന്നൊരു അഭിപ്രായവുമുണ്ട്)

  • ലയനക്കരാർ വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം - കാശ്മീർ

  • ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ ഭരിച്ചിരുന്ന രാജാവ് - രാജാ ഹരിസിംഗ്

  • കാശ്മീർ ഇന്ത്യയിൽ ലയിക്കാൻ സമ്മതിച്ചുകൊണ്ട് ലയനക്കരാർ ഒപ്പു വച്ചത് - 1947 ഒക്ടോബർ 26

  • 1947 നവംബറിൽ ഒരു വർഷത്തേക്കുള്ള തത്സ്ഥിതി (Stand Still Agreement) കരാറിൽ ഇന്ത്യാ ഗവൺമെന്റുമായി ഒപ്പുവെച്ച നാട്ടുരാജ്യം - ഹൈദരാബാദ്

  • ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ (1948)

  • ഹൈദരാബാദ് ഇന്ത്യയിൽ ലയിക്കുമ്പോൾ നൈസാം - മിർ ഉസ്മാൻ അലി ഖാൻ

  • ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത വർഷം - 1948 സെപ്റ്റംബർ

  • റഫറണ്ടം (ജനഹിതപരിശോധന) വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം - ജുനഗഡ്

  • ജുനഗഡിൽ ഇന്ത്യൻ യൂണിയനിൽ ചേരണമെന്നാവശ്യപ്പെട്ട് ഉയർന്നുവന്ന ജനകീയസമരത്തിന്റെ നേതാവ് - സമൽദാസ് ഗാന്ധി

  • പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയുവാനുള്ള സംവിധാനം - റഫറണ്ടം (ജനഹിതപരിശോധന)

  • ജുനഗഡിൽ റഫറണ്ടം നടന്നത് - 1948 ഫെബ്രുവരി 24

  • ലയനക്കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ടി വന്ന വകുപ്പുകൾ - പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം

  • 1954 ൽ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയ ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങൾ - പോണ്ടിച്ചേരി, മാഹി, കാരക്കൽ, യാനം

  • 1961 ൽ പോർച്ചുഗൽ ഇന്ത്യയ്ക്ക് കൈമാറിയ അധിനിവേശ പ്രദേശങ്ങൾ - ഗോവ, ദാമൻ, ദിയു

  • ഇന്ത്യ-പാകിസ്ഥാൻ വിഭജന കാലത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച പ്രശസ്ത സിനിമകൾ : -

  • മേഘ ധാക്കധാര (ഋത്വിക് ഘട്ടക്ക്)

  • ഗരംഹവ (എം.എസ്. സത്യു)

  • തമസ്സ് (ഗോവിന്ദ് നിഹലാനി)

  • ട്രെയിൻ ടു പാകിസ്ഥാൻ (പമേല റൂക്ക്സ്)

    (ഖുർവന്ത് സിംഗിന്റെ ഇതേപേരിലുള്ള പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരം)


Related Questions:

സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?
There were some territories still under the colonial rule in India at the time of independence. When did the liberation from colonial rule, of the whole of India finally reached completion?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?