App Logo

No.1 PSC Learning App

1M+ Downloads

വികിരണം വഴിയുള്ള താപപ്രേഷണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
  2. തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു.
  3. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്നും രണ്ടും ശരി

    Dഒന്നും മൂന്നും ശരി

    Answer:

    D. ഒന്നും മൂന്നും ശരി

    Read Explanation:

    താപ പ്രസരണം നടക്കുന്ന മൂന്ന് രീതികൾ:

    ചാലനം:

    • മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത.
    • ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.
    • ഊർജ മാറ്റം കണങ്ങളുടെ കമ്പനം മൂലം നടക്കുന്നു.
    • കണങ്ങൾ അതാത് സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണ് കമ്പനം ചെയ്യുന്നത്. അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ചാലനത്തിൽ സംഭവിക്കുന്നില്ല.  
    • ഖര പദർത്തങ്ങളിൽ ചാലനം വഴിയാണ് താപ പ്രേഷണം സംഭവിക്കുന്നത് 

    സംവഹനം:

    • ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള തന്മാത്രകളുടെ ഊർജകൈമാറ്റമാണ് സംവഹനം.
    • ഇവിടെ തന്മാത്രകളുടെ ചലനം വഴിയാണ് ഊർജ കൈമാറ്റം സംഭവികുന്നത്.
    • അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇവിടെ സംഭവിക്കുന്നു. 
    • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപ പ്രേഷണം സംഭവിക്കുന്നത് സംവഹനം വഴിയാണ്.  
    • പാമ്പിന്റെയോ, മറ്റേതെങ്കിലും ഭൗതിക സാഹചര്യങ്ങളുടെയോ സ്വാധീനത്താൽ സാധ്യമാകുന്ന സംവാഹന രീതിയാണ് പ്രേരിത സംവഹനം.  

    വികിരണം:

    • വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
    • ദ്രവ്യത്തിലെ തന്മാത്രകളുടെ ക്രമരഹിതമായ ചലനത്തിന്റെ ഫലമാണ് താപ വികിരണം സംഭവിക്കുന്നത്.
    • ചാർജ്ജ് ചെയ്ത ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ചലനം, വൈദ്യുതകാന്തിക വികിരണത്തിന്റെ ഉദ്വമനത്തിന് കാരണമാകുന്നു.
    • മാധ്യമത്തിന്റെ അഭാവത്തിൽ നടക്കുന്ന താപ കൈമാറ്റ രീതിയാണ് വികിരണം. 
    • ഉദാഹരണം:
    • സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന പ്രക്രിയ.
    • കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്ന രീതി - വികിരണം

    Related Questions:

    പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?
    ഒരു ഇന്റർഫറോമീറ്ററിൽ ചുവന്ന പ്രകാശത്തിനു പകരമായി നീല പ്രകാശം കടത്തിവിട്ടാൽ, ഇന്റർഫറൻസ് പാറ്റേണിന്റെ ബാൻഡ് വിഡ്ത്ത് :
    A circular coil carrying a current I has radius R and number of turns N. If all the three, i.e. the current I, radius R and number of turns N are doubled, then, magnetic field at its centre becomes:
    If the velocity of a body is doubled, its momentum ________.
    പ്രകാശത്തിന്റെ വിഭംഗനം കാരണം ടെലിസ്കോപ്പുകളുടെയും മൈക്രോസ്കോപ്പുകളുടെയും 'റിസോൾവിംഗ് പവർ' (Resolving Power) എന്ത് സംഭവിക്കുന്നു?