App Logo

No.1 PSC Learning App

1M+ Downloads

ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഭൂവിഭാഗമാണ്
  2. പൊതുവേ ഉപദ്വീപീയ പീഠഭൂമിയുടെ ഉയരം പടിഞ്ഞാറ് നിന്നും കിഴക്കോട്ടേക്ക് വർദ്ധിച്ചു വരുന്നു
  3. ടോറുകൾ, ഖണ്ഡ പർവ്വതങ്ങൾ, ഭ്രംശ താഴ്വരകൾ, ചെങ്കുത്തായ പ്രദേശങ്ങൾ, നിരയായ മൊട്ടക്കുന്നുകൾ എന്നിവ കാണപ്പെടുന്നു
  4. ക്രമരഹിതമായ ത്രികോണാകൃതിയിൽ കാണപ്പെടുന്ന ഭൂവിഭാഗമാണ്

    Aമൂന്ന് മാത്രം ശരി

    Bഒന്നും മൂന്നും നാലും ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    B. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    ഉപദ്വീപീയ പീഠഭൂമി

    • ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഒരു ഭൂഭാഗമാണ്.
    • പൊതുവെ പീഠ ഭൂമിയുടെ ഉയരം പടിഞ്ഞാറുനിന്നും കിഴക്കോട്ടേയ്ക്ക് കുറയുന്നു.
    • നദികളുടെ നീരൊഴുക്കു മാതൃകകളിൽ നിന്നും ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

    • ഈ ഭൂപ്രകൃതി ഭാഗത്ത് കാണപ്പെടുന്ന ചില പ്രധാന ഭൂരൂപങ്ങളാണ് ടോറുകൾ (Tors), ഖണ്ഡ പർവതങ്ങൾ (Block mountains), ഭ്രംശ താഴ്വരകൾ (Rift Valley), ചെങ്കുത്തു പ്രദേശങ്ങൾ (Spur) നിരയായ മൊട്ടക്കുന്നുകൾ, ചുമർസമാന ക്വാർട്ട്സൈറ്റ്കൾ എന്നിവ.
    • പീഠഭൂമിയുടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ധാരാളം കറുത്ത മണ്ണിന്റെ സാന്നിധ്യമുണ്ട്.
    • ഇടവിട്ടുള്ള ഉത്ഥാനത്തിനും താഴ്ചയും അതോടനുബന്ധിച്ചുണ്ടായിട്ടുള്ള ഭൂവല്ക്ക ചല നത്തിനും ഭ്രംശനത്തിനും ഉപദ്വീപിയ പീഠഭൂമി വിധേയമായിട്ടുണ്ട് 
    • ഇത്തരം സ്ഥാനീയ വ്യതിയാനങ്ങളാണ് ഉപദ്വീപിയ പീഠ ഭൂമിയിലെ ഭൂപ്രകൃതിയിൽ വൈവിധ്യങ്ങൾ സൃഷ്ടിച്ചത്.
    • പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് നിഷ്ഫലഭൂമിയും, ഗിരികന്ദരങ്ങളുമടങ്ങുന്ന സങ്കീർണമായ ഭൂപ കൃതിയാണുളളത്.
    • ചമ്പൽ, ഹിന്ദ്, മൊറീന നദികളുടെ നിഷ്ഫലഭൂമികൾ ഇതിന് ഉദാഹരണങ്ങളാണ്.

    Related Questions:

    The length of Western Ghats is?
    The highest peak in the Eastern Ghats is:
    പശ്ചിമഘട്ടം ഏറ്റവും കൂടുതൽ കടന്നു പോകുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്തിലൂടെയാണ് ?
    പശ്ചിമഘട്ടം കടന്നു പോകാത്ത കേരളത്തിലെ ഏക ജില്ല ഏത് ?
    പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിൽ പെടാത്തത് ഏത് ?