Challenger App

No.1 PSC Learning App

1M+ Downloads

1857 ലെ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. കലാപം ഉത്തർപ്രദേശിലെ മീററ്റിലാണ് ആരംഭിച്ചത്.
  2. ബഹദൂർഷാ രണ്ടാമനെ കലാപകാരികൾ സൈനിക തലവനായി പ്രഖ്യാപിച്ചു.
  3. കർഷകരും നാട്ടുരാജാക്കന്മാരും കലാപത്തിൽ പങ്കെടുത്തു.
  4. ബ്രിട്ടീഷുകാർ കലാപത്തെ വളരെ മൃദലമായി അടിച്ചമർത്തി.

    Ai, iii

    Bi, iv

    Ciii

    Di മാത്രം

    Answer:

    A. i, iii

    Read Explanation:

    • 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ഉത്തർപ്രദേശിലെ മീററ്റിലാണ് ആരംഭിച്ചത്.

    • മംഗൾ പാണ്ഡെയുടെ വധത്തെത്തുടർന്ന് സൈനികർ സംഘടിച്ച് ഡൽഹിയിലെത്തി മുഗൾ ഭരണാധികാരിയായ ബഹദൂർഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു.

    • സൈനികർക്ക് പുറമെ, അധികാരം നഷ്ടപ്പെട്ട നാട്ടുരാജാക്കന്മാരും കർഷകരും മറ്റു ജനവിഭാഗങ്ങളും കലാപത്തിൽ പങ്കുചേർന്നു.

    • എന്നാൽ, ബ്രിട്ടീഷുകാർ ഈ കലാപത്തെ അതിക്രൂരമായി അടിച്ചമർത്തി.

    • ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.


    Related Questions:

    കർണാട്ടിക് യുദ്ധങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളായിരുന്നു കർണാട്ടിക് യുദ്ധങ്ങൾ.
    2. ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിപ്പിക്കാൻ ഈ യുദ്ധങ്ങൾ സഹായിച്ചു.
    3. കർണാട്ടിക് യുദ്ധങ്ങൾ ദക്ഷിണേന്ത്യയിൽ പ്രധാനമായും നടന്നു.
    4. ഈ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ അന്തിമ വിജയം നേടി.

      ബ്രിട്ടീഷ് സാമ്പത്തിക നയങ്ങൾ കൈത്തൊഴിലാളികളെ എങ്ങനെയാണ് ബാധിച്ചത്?

      1. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത യന്ത്രനിർമ്മിത ഉൽപ്പന്നങ്ങളുമായി മത്സരിക്കേണ്ടി വന്നത് കൈത്തൊഴിലാളികൾക്ക് തിരിച്ചടിയായി.
      2. കൈത്തൊഴിൽ ഉൽപ്പന്നങ്ങളുടെ വിപണി വർദ്ധിച്ചു.
      3. നിരവധി കരകൗശല തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
      4. തങ്ങളുടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി.
        'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയുടെ രചനക്ക് നേതൃത്വം നൽകിയത് ആരായിരുന്നു?
        ഇന്ത്യയിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ യൂറോപ്യൻ കോട്ട ഏത്?
        വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?