1857-ലെ കലാപവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.
- 1857-ലെ കലാപം ആരംഭിച്ചത് മീററ്റിലാണ്.
- 1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നു.
- . 1857-ലെ കലാപത്തിൽ ശിപായിമാർ പങ്കെടുത്തിരുന്നില്ല.
A2 മാത്രം
Bഇവയൊന്നുമല്ല
C1, 2 എന്നിവ
D2, 3
Answer:
C. 1, 2 എന്നിവ
Read Explanation:
1857 ലെ കലാപം
'ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമര'മെന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന 1857 ലെ കലാപം മീററ്റിലാണ് ആരംഭിച്ചത്
മീററ്റിലെ ശിപ യിമാരായിരുന്നു ഈ കലാപത്തിന് തുടക്കം കുറിച്ചത്
അതിനാൽ ഇത് 'ശിപായി ലഹള' എന്ന് കൂടി അറിയപ്പെടുന്നു
കലാപത്തിന്റെ പ്രധാന കാരണങ്ങൾ:
കർഷകരുടെ ദുരിതങ്ങൾ
ബ്രിട്ടീഷ്കാർക്ക് ഉയർന്ന നികുതി നിശ്ചിത തീയതിയിൽ പണമായി അടയ്ക്കാൻ കഴിയാതെ വന്ന കർഷകർക്ക് കൊള്ളപ്പലിശക്കാരിൽ നിന്നും പണം കടം വാങ്ങേണ്ടിവന്നു.
കൃഷിയിടം പണയപ്പെടുത്തിയാണ് അവർ ഉയർന്ന പലിശയ്ക് കടംവാങ്ങിയത്
കടവും പലിശയും അടയ്ക്കാൻ കഴിയാതെവന്ന കർഷകരുടെ ഭൂമി
കൊള്ളപ്പലിശക്കാർ കൈക്കലാക്കി.കർഷകർ നേരിട്ട മറ്റൊരു പ്രശ്നം കൃഷിയുടെ വാണിജ്യവത്കരണം ആയിരുന്നു.
കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ആവശ്യത്തിന് കൃഷി ചെയ്തിരുന്ന് കർഷകർക്ക് ബ്രിട്ടീഷ് ഭരണകാലത്ത് വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യേണ്ടി വന്നു.
അവർ ഭക്ഷ്യ വിളകൾക്ക് പകരം നാണ്യ വിളകൾ കൃഷി ചെയ്തു.
കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
ബ്രിട്ടീഷ് ഭരണക്കാലത്ത് അലുമിനിയം പാത്രങ്ങളുടെ ഇറക്കുമതിയോടെ മൺപാത്രനിർമാണം തകർച്ചയിലായി
അസംസ്കൃതവസ്‌തുവായ തുകലിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി തുകൽപ്പണി ചെയ്തിരുന്നവരെയും പ്രതിസന്ധിയിലാക്കി
ലോഹനിർമിതയന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായതോടെ മരപ്പണി ചെയ്തിരുന്നവരുടെ ഉപജീവനവും ബാധിക്കപ്പെട്ടു
ശിപായിമാരുടെ ദുരിതങ്ങൾ
തുച്ഛമായ ശമ്പളവും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരിൽനിന്നു നേരിട്ട അവഹേളനവുമായിരുന്നു ശിപായിമാരുടെ അസംതൃപ്തിക്ക് കാരണം.
സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിൻ്റെയും പന്നിയുടെയും കൊഴുപ്പാണ് ഉപയോഗിക്കുന്നതെന്ന പ്രചാരണം അവരെ പ്രകോപിപ്പിച്ചു.
ഹിന്ദുക്കളും മുസ്‌ലിംകളുമായ സൈനികരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു ഇത്.
പുതിയ തിരകൾ ഉപയോഗിക്കാൻ വിസമ്മതിച്ച ശിപായിമാരെ ബ്രിട്ടീഷ് മേധാവികൾ ശിക്ഷിച്ചു.
ബംഗാളിലെ ബാരക്‌പുരിൽ മംഗൽപാണ്ഡെ എന്ന സൈനികൻ പുതിയ തിര ഉപയോഗിക്കാൻ നിർബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തു.
തുടർന്ന് അറസ്റ്റിലായ മംഗൽപാണ്ഡെയെ വിചാരണ ചെയ്‌ത് തൂക്കിക്കൊന്നു.
രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ
ബ്രിട്ടീഷ് ഭരണം രാജാക്കന്മാരെയും പ്രതികൂലമായി ബാധിച്ചിരുന്നു.
ദത്തവകാശനിരോധന നിയമത്തിനുപുറമെ ദുർഭരണക്കുറ്റം ആരോപിച്ചും ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി.
ഇത് രാജാക്കന്മാരെ കലാപം നയിക്കാൻ പ്രേരിപ്പിച്ചു
1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :
ജനറൽ ബഖ്ത് ഖാൻ : ഡൽഹി
നാനാ സാഹിബ് : കാൺപൂർ
ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
ഖാൻ ബഹാദൂർ : ബറേലി
കുൻവർ സിംഗ് : ബിഹാർ
മൗലവി അഹമ്മദുല്ല : ഫൈസാബാദ്
റാണി ലക്ഷ്മിഭായ് : ഝാൻസി
കലാപത്തിന്റെ ഫലം :
ബ്രിട്ടീഷുകാരുടെ ശക്തമായ സൈനികബല ത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിഞ്ഞില്ല.
കലാപത്തെ ബ്രിട്ടീഷു കാർ പൂർണമായും അടിച്ചമർത്തി.
പരാജയപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് വിമുക്തമാകാനുള്ള ഇന്ത്യൻ ജനതയുടെ ആദ്യത്തെ മഹത്തായ സമരമായിരുന്നു അത്.
1857 ലെ കലാപം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിലും നയത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി.
കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് പാർലമെൻ്റ് ഏറ്റെടുത്തു.