App Logo

No.1 PSC Learning App

1M+ Downloads

1948ൽ നിലവിൽ വന്ന ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാം ആയിരുന്നു

  1. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  2. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക

    Aii, iii എന്നിവ

    Bഇവയെല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    രാധാകൃഷ്ണൻ കമ്മീഷൻ

    • 1948-ൽ ഡോ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്ത്യയിൽ സ്ഥാപിതമായ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 
    • യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു 
    • സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.

    1949-ൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നുള്ള ചില പ്രധാന ശുപാർഷകൾ ഇവയാണ് :

    • തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
    • സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
    • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
    • 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക 

    Related Questions:

    13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) ഏതു ഭാഷയിലുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്നത്?
    PARAKH, which was seen in the news recently, is a portal associated with which field ?
    നളന്ദ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ ആരായിരുന്നു ?
    2020 ലെ ദേശീയ വിദ്യഭ്യാസ നയം പ്രകാരം ഏതു വർഷത്തോടെയാണ് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദം അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യതയായി തീരുക ?
    രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?