App Logo

No.1 PSC Learning App

1M+ Downloads

1961ൽ ഹാരി ഹെസ് അവതരിപ്പിച്ച സമുദ്രതട വ്യാപന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയരിക്കുന്ന പ്രസ്താവനകളെ പരിശോധിച്ച് ശരിയായവ കണ്ടെത്തുക :

  1. സമുദ്രാന്തർപർവതനിരകളിലെ തുടർച്ചയായ അഗ്നി പർവതസ്ഫോടനം സമുദ്രഭൂവല്ക്കത്തിൽ വിള്ളലുണ്ടാക്കുന്നു
  2. ആ വിടവിലൂടെ പുറത്തേക്കൊഴുകുന്ന ലാവ തണുത്ത് പുതിയ കടൽത്തറ രൂപംകൊള്ളുന്നു
  3. കടൽത്തറ വലുതാകുന്നതിനനുസരിച്ച് ഭൂമിയുടെ വലിപ്പവും കൂടുന്നു

    Aii, iii ശരി

    Bii മാത്രം ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    1961ൽ ഹാരി ഹെസ് അവതരിപ്പിച്ച സമുദ്രതട വ്യാപന സിദ്ധാന്തം 

    • സമുദ്രാന്തർപർവതനിരകളിലെ തുടർച്ചയായ അഗ്നി പർവതസ്ഫോടനം സമുദ്രഭൂവല്ക്കത്തിൽ വിള്ളലുണ്ടാന്നു 
    • സമുദ്രഭൂവല്ക്കത്തെ വശത്തേക്ക് തള്ളിമാറ്റി ക്കൊണ്ട് ആ വിടവിലൂടെ പുറത്തേക്കൊഴുകുന്ന ലാവ തണുത്ത് പുതിയ കടൽത്തറ രൂപംകൊള്ളുന്നു
    • കടൽത്തറ വലുതാകുന്നതിനനുസരിച്ച് ഭൂമിയുടെ വലിപ്പം കൂടുന്നില്ല
    • ഒരു ഭാഗത്ത് പുതിയ കടൽത്തറ രൂപം കൊള്ളുന്നുണ്ടെങ്കിൽ മറ്റെവിടെയോ കടൽത്തറ ഭൂവൽക്കം നശിപ്പിക്കപ്പെടുന്നതുകൊണ്ടാവാം ഇത് എന്ന് അദ്ദേഹം അനുമാനിച്ചു.
    • സമുദ്രാന്തർപർവതനിരയുടെ മധ്യഭാഗത്തുനിന്നും വശങ്ങളിലേക്ക് അഗ്നിപർവത സ്ഫോടനത്തിലൂടെ തള്ളിമാറ്റപ്പെടുന്ന കടൽത്തറകൾ സമുദ്രഗർത്തങ്ങളിൽ ആണ്ടുപോവുകയും ഉരുകി മാഗ്മയായി മാറുകയും ചെയ്യുന്നു 
    • ഈ പ്രക്രിയ നിരന്തരം നടക്കുന്നതിന്റെ ഫലമായി കടൽത്തറ നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു

    Related Questions:

    പപ്പുവ ന്യൂ ഗിനിയാ സ്ഥിതി ചെയ്യുന്ന സമുദ്രം ?
    മിസോറി - മിസിസിപ്പി നദിയുടെ പതനസ്ഥാനം ?
    ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ട ഒരു പർവ്വതനിര?
    2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
    Which among the following statements is not related to longitude?