App Logo

No.1 PSC Learning App

1M+ Downloads

2025 ജനുവരിയിൽ അന്തരിച്ച പിന്നണി ഗായകൻ പി ജയചന്ദ്രനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. മികച്ച പിന്നണി ഗായകനുള്ള 1986 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു
  2. 5 തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്
  3. കേരള സർക്കാർ 2020 ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്‌കാരം നൽകി ആദരിച്ചു

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പി ജയചന്ദ്രൻ

    • ഭാവഗായകൻ എന്നറിയപ്പെട്ടു

    • പൂർണ്ണനാമം - പാലിയത്ത് ജയചന്ദ്രക്കുട്ടൻ

    • ആദ്യമായി ആലപിച്ച സിനിമാ ഗാനം - "മുല്ലപ്പൂ മാലയുമായ്" (ചിത്രം - കുഞ്ഞാലി മരയ്ക്കാർ)

    • ദേശീയ പുരസ്‌കാരം ലഭിച്ചത് - 1986 (33-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം)

    • ദേശീയ പുരസ്‌കാരത്തിന് അർഹമായ ചിത്രം - ശ്രീനാരായണഗുരു

    • കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ച വർഷങ്ങൾ - 1972, 1978, 1999, 2004, 2015

    • ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് - 2014

    • സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് - 2020

    • തമിഴ്‌നാട് സർക്കാരിൻ്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചത് - 1997

    • അന്തരിച്ചത് - 2025 ജനുവരി 9


    Related Questions:

    മാർഗ്ഗിയുടെ ആസ്ഥാനം എവിടെയാണ് ?
    Which festival is held annually in June at the Kamakhya Temple in Guwahati, Assam, and is known as the "Mahakumbh of the East"?
    What does the Wheel (Dharmachakra) motif on Ashokan pillars symbolize?
    എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?
    2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവത്തിന് വേദിയാകുന്നത് എവിടെ ?