App Logo

No.1 PSC Learning App

1M+ Downloads

ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ, സ്വീകരിക്കാവുന്ന നിയമനടപടികൾ

  1. വാഹന ഉടമസ്ഥനോ, രക്ഷിതാവോ വാഹനം ഓടിക്കാൻ അനുമതി നൽകിയാൽ അവർക്ക് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും
  2. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് ക്യാൻസൽ ചെയ്യപ്പെടാം
  3. കൂട്ടിക്ക് 25 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിൽ നിന്നും അയോഗ്യത
  4. കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2000 മൂലം നടപടി

    A1, 4

    B3 മാത്രം

    C2 മാത്രം

    D1, 2, 3 എന്നിവ

    Answer:

    D. 1, 2, 3 എന്നിവ

    Read Explanation:

    • മോട്ടർ വാഹനം നിയമം 1988 ലെ സെക്ഷൻ 199 Aയാണ് ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് 

    • ഈ നിയമ പ്രകാരമുള്ള ഒരു കുറ്റകൃത്യം, പ്രായപൂർത്തിയാകാത്ത ഒരാൾ ചെയ്തിട്ടുണ്ടെങ്കിൽ, പ്രായപൂർത്തിയാകാത്ത ആളുകളുടെ രക്ഷകർത്താവോ / വാഹന ഉടമയോ നിയമ ലംഘനത്തിന് കുറ്റക്കാരനാണെന്ന് കണക്കാക്കുകയും, അയാൾക്കെതിരെ നടപടി എടുക്കുകയും, അതിനനുസരിച്ച് ശിക്ഷിക്കപ്പെടുകയും ചെയ്യും.
    • മേൽ പറഞ്ഞ ശിക്ഷയോടൊപ്പം, അത്തരം രക്ഷകർത്താവിനോ, വാഹന ഉടമയ്ക്കോ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം 
    • ഇത്തരം കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേയ്ക്ക് റദ്ദാക്കപ്പെടും.
    • ഇത്തരം കുറ്റകൃത്യം ചെയ്ത പ്രായപൂർത്തിയാകാത്ത ഒരാൾക്ക്, 25 വയസ്സ് തികയുന്നതുവരെ, ലേണേഴ്സ് ലൈസൻസോ, ഡ്രൈവിംഗ് ലൈസൻസോ ലഭിക്കുവാൻ അർഹതയുണ്ടായിരിക്കില്ല.

    Related Questions:

    സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ?
    രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
    പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?
    അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ്?
    അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?