App Logo

No.1 PSC Learning App

1M+ Downloads

m kg മാസുള്ള ഒരു വസ്തുവിനെ F ബലം പ്രയോഗിച്ചുകൊണ്ട് വലിച്ചുനീക്കുന്നുവെന്നിരിക്കട്ടെ . അപ്പോൾ ബലത്തിന്റെ ദിശയിൽ വസ്തുവിന് s സ്ഥാനാന്തരമുണ്ടായി. മേൽപ്പറഞ്ഞ പ്രവൃത്തിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇതൊരു പോസിറ്റീവ് പ്രവൃത്തിയാണ്
  2. ഇവിടെ ഘർഷണബലം ചെയ്യുന്നത് ഒരു നെഗറ്റീവ് പ്രവൃത്തിയാണ്
  3. ഈ പ്രവൃത്തിയിൽ വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ഗുരുത്വാകർഷണബലം മേലോട്ടാണ്
  4. ഗുരുത്വാകർഷണബലത്തിന്റെ ദിശ വസ്തുവിൽ സ്ഥാനാന്തരം ഉണ്ടാക്കുന്നു

    Aഒന്ന് തെറ്റ്, മൂന്ന് ശരി

    Bഒന്ന് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • ഇതൊരു പോസിറ്റീവ് പ്രവൃത്തിയാണ്.  കാരണം വസ്തുവിൽ ബലം പ്രയോഗിക്കപ്പെടുന്ന ദിശയിൽ തന്നെയാണ് സ്ഥാനാന്തരം ഉണ്ടായത്
    • ഇവിടെ ഘർഷണബലം ചെയ്യുന്നത് ഒരു നെഗറ്റീവ് പ്രവൃത്തിയാണ്. കാരണം വസ്തുവിന് സ്ഥാനാന്തരം ഉണ്ടായതിന്റെ എതിർ ദിശയിലാണ് ഘർഷണബലം അനുഭവപ്പെടുന്നത്
    • ഈ പ്രവൃത്തിയിൽ വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ഗുരുത്വാകർഷണബലം താഴോട്ടാണ് 
    • ഗുരുത്വാകർഷണബലത്തിന്റെ ദിശ വസ്തുവിൽ സ്ഥാനാന്തരം ഉണ്ടാക്കുന്നില്ല . കാരണം വസ്തു തറയിലൂടെ വലിച്ചു നീക്കുകയാണ്. മേലോട്ടും താഴോട്ടും വസ്തുവിന് ചലനം സംഭവിക്കുന്നില്ല. 

    Related Questions:

    ഒരു ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ഒരു തടസ്സമില്ലാതെ ഇൻപുട്ടിലേക്ക് തിരികെ നൽകുന്നത് ഏത് തരം ഫീഡ്ബാക്കാണ്?
    ഒരു ട്രാൻസിസ്റ്ററിലെ കളക്ടർ-എമിറ്റർ ജംഗ്ഷൻ (Collector-Emitter Junction) സാധാരണയായി ഏത് അവസ്ഥയിലാണ് ബയസ് ചെയ്യുന്നത് ഒരു ആംപ്ലിഫയറായി പ്രവർത്തിക്കാൻ?

    ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.

    2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.

    3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല

    ആംപ്ലിഫയറിന്റെ ഗെയിൻ (Gain) ഡെസിബെലിൽ (decibels, dB) പ്രകടിപ്പിക്കുമ്പോൾ, 20 log_10(V_out/V_in) എന്ന ഫോർമുല ഏത് തരം ഗെയിനാണ് സൂചിപ്പിക്കുന്നത്?
    The kinetic energy of a body changes from 8 J to 12 J. If there is no energy loss, then the work done is :