Challenger App

No.1 PSC Learning App

1M+ Downloads

m kg മാസുള്ള ഒരു വസ്തുവിനെ F ബലം പ്രയോഗിച്ചുകൊണ്ട് വലിച്ചുനീക്കുന്നുവെന്നിരിക്കട്ടെ . അപ്പോൾ ബലത്തിന്റെ ദിശയിൽ വസ്തുവിന് s സ്ഥാനാന്തരമുണ്ടായി. മേൽപ്പറഞ്ഞ പ്രവൃത്തിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇതൊരു പോസിറ്റീവ് പ്രവൃത്തിയാണ്
  2. ഇവിടെ ഘർഷണബലം ചെയ്യുന്നത് ഒരു നെഗറ്റീവ് പ്രവൃത്തിയാണ്
  3. ഈ പ്രവൃത്തിയിൽ വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ഗുരുത്വാകർഷണബലം മേലോട്ടാണ്
  4. ഗുരുത്വാകർഷണബലത്തിന്റെ ദിശ വസ്തുവിൽ സ്ഥാനാന്തരം ഉണ്ടാക്കുന്നു

    Aഒന്ന് തെറ്റ്, മൂന്ന് ശരി

    Bഒന്ന് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • ഇതൊരു പോസിറ്റീവ് പ്രവൃത്തിയാണ്.  കാരണം വസ്തുവിൽ ബലം പ്രയോഗിക്കപ്പെടുന്ന ദിശയിൽ തന്നെയാണ് സ്ഥാനാന്തരം ഉണ്ടായത്
    • ഇവിടെ ഘർഷണബലം ചെയ്യുന്നത് ഒരു നെഗറ്റീവ് പ്രവൃത്തിയാണ്. കാരണം വസ്തുവിന് സ്ഥാനാന്തരം ഉണ്ടായതിന്റെ എതിർ ദിശയിലാണ് ഘർഷണബലം അനുഭവപ്പെടുന്നത്
    • ഈ പ്രവൃത്തിയിൽ വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ഗുരുത്വാകർഷണബലം താഴോട്ടാണ് 
    • ഗുരുത്വാകർഷണബലത്തിന്റെ ദിശ വസ്തുവിൽ സ്ഥാനാന്തരം ഉണ്ടാക്കുന്നില്ല . കാരണം വസ്തു തറയിലൂടെ വലിച്ചു നീക്കുകയാണ്. മേലോട്ടും താഴോട്ടും വസ്തുവിന് ചലനം സംഭവിക്കുന്നില്ല. 

    Related Questions:

    ഒരു വസ്തു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ?
    കുയിൽ ശബ്ദം- .........................കൂടിയ ശബ്ദം
    ഒരു ബൂളിയൻ എക്സ്പ്രഷനിലെ 'പ്രൊഡക്റ്റ് ഓഫ് സം' (Product of Sums - POS) രൂപത്തിൽ, 'AND' ഓപ്പറേഷൻ സൂചിപ്പിക്കുന്നത് എന്താണ്?
    ഒരു BJT-യിലെ എമിറ്റർ (Emitter) ഭാഗത്തിന്റെ ഡോപ്പിംഗ് ലെവൽ (Doping Level) എങ്ങനെയായിരിക്കും?
    വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം :