App Logo

No.1 PSC Learning App

1M+ Downloads

Q. ദ്വീപുകൾ രൂപം കൊള്ളുന്നതിന് സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും, ഉയർന്നു വന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
  2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് ഓഷ്യാനിക് ദ്വീപുകൾ.
  3. പവിഴ പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപ്.
  4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.

    Aഎല്ലാം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഒന്നും നാലും തെറ്റ്

    Dമൂന്നും നാലും തെറ്റ്

    Answer:

    A. എല്ലാം തെറ്റ്

    Read Explanation:

    1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന ദ്വീപുകൾ ആണ് ഓഷ്യാനിക് ദ്വീപുകൾ.

    2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.

    3. പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.

    4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപുകൾ.


    Related Questions:

    2024 ആഗസ്റ്റിൽ ജപ്പാനിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
    66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?

    താഴെ പറയുന്ന പ്രസ്‌താവനകളിൽ മൗണ്ട് ഡെനാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

    1. മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 
    2. അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 
    3. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
    4. സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത് 
    നാഷണൽ ബയോഡൈവേഴ്സിറ്റി അതോരിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

    ശിലാമണ്ഡലത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പ്രാരംഭഘട്ടത്തിൽ ഭൂമി അർധദ്രവാവസ്ഥയിലായിരുന്നു
    2. സാന്ദ്രതയിൽ ക്രമേണയുണ്ടാകുന്ന വർധനമൂലം ഉള്ളിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വന്നു
    3. കാലാന്തരത്തിൽ ഭൂമി കൂടുതൽ തണുത്തതിലൂടെ ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം രൂപപ്പെട്ടു