App Logo

No.1 PSC Learning App

1M+ Downloads

ശിലാമണ്ഡലത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രാരംഭഘട്ടത്തിൽ ഭൂമി അർധദ്രവാവസ്ഥയിലായിരുന്നു
  2. സാന്ദ്രതയിൽ ക്രമേണയുണ്ടാകുന്ന വർധനമൂലം ഉള്ളിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വന്നു
  3. കാലാന്തരത്തിൽ ഭൂമി കൂടുതൽ തണുത്തതിലൂടെ ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം രൂപപ്പെട്ടു

    Ai, ii ശരി

    Bi, iii ശരി

    Ciii മാത്രം ശരി

    Di മാത്രം ശരി

    Answer:

    B. i, iii ശരി

    Read Explanation:

    ശിലാമണ്ഡലത്തിന്റെ പരിണാമം

    • പ്രാരംഭഘട്ടത്തിൽ ഭൂമി അർധദ്രവാവസ്ഥയിലായിരുന്നു.
    • സാന്ദ്രതയിൽ ക്രമേണയുണ്ടാകുന്ന വർധനമൂലം ഉള്ളിലേക്ക് പോകുന്തോറും താപനിലയും വർദ്ധിച്ചു വരുന്നു.
    • ഭൂമിയുടെ ഉള്ളറയിൽ വസ്‌തുക്കൾ സാന്ദ്രതയ്ക്കനുസരിച്ച് വേറിട്ട് ക്രമീകരിക്കാൻ ഇത് കാരണമായി
    • ഭാരിച്ച വസ്‌തുക്കൾ (ഇരുമ്പുപോലെയുള്ളവ) ഭൂമിയുടെ ഉള്ളിലേക്ക് താഴ്ന്ന‌ിറങ്ങിയതിനാൽ ഭൂകേന്ദ്രത്തിൽനിന്ന് പുറത്തേക്ക് വസ്‌തുക്കളുടെ സാന്ദ്രത ക്രമേണ കുറഞ്ഞുവരുംവിധം പുനക്രമീകരണമുണ്ടായി
    • കാലാന്തരത്തിൽ ഭൂമി കൂടുതൽ തണുത്തതിലൂടെ ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കം രൂപപ്പെട്ടു.
    • ചന്ദ്രന്റെ രൂപീകരണവുമായി ബന്ധപ്പെട്ട 'ഭീമൻ കൂട്ടിയിടി' യുടെ ഫലമായി ഭൂമി വീണ്ടും വൻതോതിൽ ചൂടുപിടിച്ചു.
    • വേർതിരിക്കൽ (differentiation) പ്രക്രിയ യിലൂടെയാണ് ഭൗമവസ്‌തുക്കൾ പ്രത്യേക പാളികളായി ക്രമീകരിക്കപ്പെട്ടത്.
    • ഭൂവൽക്കം, മാൻ്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഉള്ളിലേക്ക് വ്യത്യസ്‌ത പാളികൾ നില കൊള്ളുന്നു.
    • ഭൂവൽക്കത്തിൽനിന്നും കാമ്പിലേക്ക് സാന്ദ്രത വർധിച്ചുവരുന്നു. 

    Related Questions:

    Worlds highest motorable road recently inaugurated :

    താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

    1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
    2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
    3. സ്ട്രാറ്റോസ്ഫിയർ - അറോറ
    4. മിസോസ്ഫിയർ - ഓസോൺ പാളി
      നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്നത് ?
      Which of the following countries border does not touch China?
      മരുഭൂമിയിൽ വളരുന്ന ചെടികൾ അറിയപ്പെടുന്നത് ?