മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?
- പൂക്കോട്ടൂർ യുദ്ധം
- കുളച്ചൽ യുദ്ധം
- കുറച്യർ യുദ്ധം
- ചാന്നാർ ലഹള
A1
Bഎല്ലാം
C3, 4
D1, 4
Answer:
A. 1
Read Explanation:
പൂക്കോട്ടൂർ യുദ്ധം.
- മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം.
- ബ്രിട്ടീഷ് പട്ടാളം ഈ യുദ്ധത്തിനൊടുവിൽ പിൻവാങ്ങി.
കുറിച്യ കലാപം
- കുറിച്യർ കലാപം നടന്ന വർഷം - 1812
- കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
- കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
- കുറിച്യർ കലാപത്തിൽ കുറിച്യറെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗമാണ് : കുറുമ്പർ
- ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
കുറിച്യർ കലാപത്തിന്റെ കാരണങ്ങൾ:
- ബ്രിട്ടീഷുകാർ അധിക നികുതി ചുമത്തിയത്
- നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
- നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്
- ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8
കുളച്ചൽ യുദ്ധം :
- മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം
- ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം
- കുളച്ചൽ യുദ്ധം നടന്ന വർഷം - 1741
- കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്
- ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു.
- നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.
ചാന്നാർ ലഹള
- ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം
- ഒന്നാം ചാന്നാർ ലഹള നടന്നത് - 1822
- ചാന്നാർ ലഹള നടന്ന വർഷം - 1859
- കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
- ചാന്നാർ ലഹളയുടെ മറ്റൊരു പേര് - മേൽമുണ്ട് സമരം
- ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിയ ദിവസം - 1859 ജൂലൈ 26
- ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മാർത്താണ്ഡവർമ