Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.''ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്"

2.ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ.

3.ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. 


A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

D. 1,2,3 ഇവയെല്ലാം ശരി.

Read Explanation:

ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ. അതിനാല്‍ ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. ഇക്കാരണത്താല്‍ ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതില്‍ സിനാപ്സിന് മുഖ്യപങ്കുണ്ട്.


Related Questions:

ഇവയിൽ ഏതെല്ലാം രോഗലക്ഷണങ്ങളാണ് നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

  1. തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി
  2. വായിൽനിന്ന് ഉമിനീർ ഒഴുകുക
  3. കേവല ഓർമകൾ പോലും ഇല്ലാതാവുക.
  4. ശരീരത്തിന് വിറയൽ
    മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം?
    കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തു‌ക്കൾ കണ്ണിനുനേരെ വരുമ്പോഴോ നാം കണ്ണുചിമ്മുന്നത് ഏത് തരം റിഫ്ളക്സസ് പ്രവർത്തനമാണ്?
    മധുരത്തിന് കാരണമാകുന്ന സ്വാദ് മുകളങ്ങൾ കാണപ്പെടുന്നത്?
    മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?