App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന്, ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്നതരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യത്തെ ഇലക്ട്രോണിക് ബാങ്കിംഗ് എന്ന് വിളിക്കുന്നു.

2.ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായമില്ലാതെ  നെറ്റ്ബാങ്കിംഗിലൂടെയും  ടെലിബാങ്കിംഗിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന നൂതന രീതിയെ കോർ ബാങ്കിംഗ് എന്ന് വിളിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന്, ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്നതരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യത്തെ കോർ ബാങ്കിംഗ് എന്ന് വിളിക്കുന്നു. ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായമില്ലാതെ നെറ്റ്ബാങ്കിംഗിലൂടെയും ടെലിബാങ്കിംഗിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന നൂതന രീതിയെ ഇലക്ട്രോണിക് ബാങ്കിംഗ് എന്ന് വിളിക്കുന്നു.


Related Questions:

വിജയ, ദേന എന്ന ബാങ്കുകൾ ഏത് ബാങ്കിലേക്കാണ് ലയിച്ചത് ?
റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
NABARD ൻറെ പൂർണരൂപമെന്ത് ?
ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായതെവിടെ ?
വായ്പ്പയുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നതാര് ?