App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷ പാളിയായ ട്രോപ്പോസ്ഫിയറിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങൾ ശരിയാണ് ?

  1. ഈ പാളിയിൽ ഊഷ്മാവ് ഓരോ 165 മീറ്ററിനും 1°C എന്ന തോതിൽ മുകളിലോട്ടു പോകുമ്പോൾ കുറയുന്നു.
  2. അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴെയുള്ള പാളി
  3. ഉയരം 15 മുതൽ 50 കി. മീറ്റർ വരെ.
  4. ഈ മേഖലയിലാണ് ഓസോൺ പാളി കാണപ്പെടുന്നത്

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Cii മാത്രം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    ട്രോപോസ്ഫിയർ

    • അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ മണ്ഡലമാണ് ട്രോപോസ്ഫിയർ

    • ജലബാഷ്പത്തിന്റെ 99% വും അന്തരീക്ഷ വാതകങ്ങളുടെ 75% വും കാണപ്പെടുന്നത് ഈ മേഖലയിലാണ്

    • വായുപിണ്ഡത്തിന്റെ മുക്കാൽ ഭാഗത്തോളവും ഈ മേഖലയിലാണ്.

    • ട്രോപോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ ആരംഭിക്കുകയും ധ്രുവങ്ങളിൽ  8 കിലോമീറ്റർ മുതൽ ഭൂമധ്യരേഖയിൽ 18 മുതൽ 20 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുകയും ചെയ്യുന്നു.

    • ഭൂമധ്യരേഖ പ്രദേശങ്ങളിൽ ശക്തമായ സംവഹന പ്രവാഹത്താൽ താപം ഉയരങ്ങളിലേക്ക് പ്രസരിക്കുന്നത് കൊണ്ടാണ് ഈ പ്രദേശത്തിൽ ട്രോപോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്.

    • ഈ മണ്ഡലത്തിലെ താപനില ഉയരത്തിന് ആനുപാതികമായി കുറഞ്ഞുവരുന്നു.

    • ഉയരം കൂടുന്നതിനനുസരിച്ച് ട്രോപോസ്ഫിയറിൽ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവിനെ Environmental Lapse Rate (ELR) എന്നു പറയുന്നു.

    • ട്രോപ്പോസ്ഫിയറിലെ താപനില ഉയരത്തിനനുസരിച്ച് ഓരോ 165 മീറ്ററിനും. 1° സെൽഷ്യസ് എന്ന തോതിൽ കുറയുന്നു 

    • ട്രോപോസ്ഫിയറിന്റെ മുകൾ ഭാഗത്തെ താപനില : ഏകദേശം 80 ഡിഗ്രി സെൽഷ്യസ്

    • ഈ പാളിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ വ്യാപകമായി കണ്ടുവരുന്നു.

    • മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഏറ്റവും താഴ്ന്ന വിധാനത്തിനുള്ള അന്തരീക്ഷ പാളിയാണിത്.

    • അന്തരീക്ഷത്തിൽ കാണപ്പെടുന്ന ജലബാഷ്പത്തിന്റെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് ഉൾക്കൊള്ളുന്നത്.

    • ഉൾക്കൊള്ളുന്ന ജലബാഷ്പത്തിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം ഒഴിച്ചാൽ ട്രോപോസ്ഫിയറിന്റെ രാസഘടന എല്ലാ ഭാഗത്തും ഏകദേശം സമാനമാണ്.

    • ട്രോപോസ്ഫിയറിന് മുകളിലുള്ള സംക്രമണമേഖല ട്രോപ്പോപാസ് എന്നറിയപ്പെടുന്നു.

    • ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം - സ്ട്രാറ്റോസ് ഫിയർ


    Related Questions:

    2024 ഒക്ടോബറിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?
    കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.:
    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
    ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?
    "പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?