App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഒരേ അളവിൽ സാന്ദ്രതയും എന്നാൽ വ്യത്യസ്ത താപനിലയമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
  2. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കൂടിവരുന്നു.
  3. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ 5 പാളികളായി തിരിച്ചിരിക്കുന്നു.

    A1, 3 ശരി

    B3 മാത്രം ശരി

    C1, 2 ശരി

    D2, 3 ശരി

    Answer:

    B. 3 മാത്രം ശരി

    Read Explanation:

    അന്തരീക്ഷത്തിന്റെ ഘടന (Structure of the Atmosphere)

    • വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
    • ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കുറഞ്ഞുവരുന്നു.
    • ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ 5 പാളികളായിട്ടാണ്  തിരിച്ചിരിക്കുന്നത് 
      1. ട്രോപ്പോസ്ഫിയർ
      2. സ്ട്രാറ്റോസ്ഫിയർ
      3. മിസോസ്ഫിയർ
      4. തെർമോസ്ഫിയറും അയണോസ്ഫിയറും
      5. എക്സോസ്ഫിയർ

    Related Questions:

    ഭൂമിയുടെ പ്രായം കണക്കാക്കാൻ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ?

    ഉത്തരപർവ്വത മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

    1. ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരകളുടെ അടിസ്ഥാനത്തിൽ ട്രാൻസ് ഹിമാലയം, ഹിമാലയം, പൂർവ്വാചൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
    2. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹിമാലയൻ നിരകളെ സിവാലിക്, ഹിമാചൽ, ഹിമാദ്രി എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
    3. എവറസ്റ്റ് പോലുള്ള വമ്പൻ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത് സിവാലിക്കിലാണ്.
    4. നാഗാ, ഖാസി-ഗാരോ കുന്നുകൾ പൂർവ്വാചലിൽ സ്ഥിതിചെയ്യുന്നു
      നദികൾക്കിടയിലുള്ള സംസ്കാരം എന്നറിയപ്പെടുന്ന സംസ്കാരം ഏത്?
      2025 ലെ ആഗോള സുരക്ഷാ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്

      താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

      1.ക്രിസ്റ്റലീയ രൂപം 

      2.കാന്തികത

      3.ധൂളി വർണ്ണം

      4.സുതാര്യത