App Logo

No.1 PSC Learning App

1M+ Downloads

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ

    Aഎല്ലാം

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    ധാതു നിക്ഷേപം I. ഇന്ത്യയുടെ തീരദേശങ്ങളിൽ വ്യാവസായിക മൂല്യമുള്ള ധാരാളം ലോഹ -അലോഹ ധാതുക്കളുടെ നിക്ഷേപമുണ്ട് II. ഇരുമ്പയിര് ,മംഗനൈസ് ,ബോക്സൈറ്റ് തുടങ്ങിയവയാണ് തീരപ്രദേശത് കാണപ്പെടുന്ന പ്രധാന ധാതുക്കൾ III. ആണവ ഇന്ധനമായി വേർ തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട് .കൊല്ലം ജില്ലയിലെ ചവറയിലും ഒഡിഷയിലെയും തമിഴ്നാട്ടിലെയും ചില തീരങ്ങളിൽ ഇത്തരം കരിമണൽ നിക്ഷേപമുണ്ട്


    Related Questions:

    തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?
    കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മൽപേ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് __________?
    കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?
    സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിൽ തള്ളി നിൽക്കുന്ന കമാന ഭാഗം ഒരു തൂൺ പോലെ ബാക്കിയാവുന്നു ഇതാണ് ______?

    താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ സംബന്ധിച്ച് ശരിയായവ തിരഞ്ഞെടുത്തെഴുതുക ?

    1. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണുള്ളത് . ഇവിടെ അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ല, സമുദ്ര സാമീപ്യമാണ് കാരണം
    2. കിഴക്കൻ തീരങ്ങളിൽ കോരമെന്റൽ തീരാത്ത മഴ ലഭിക്കുന്നത് ഒക്‌ടോബർ -നവംബർ മാസങ്ങളിലാണ് .മൺസൂൺ കാറ്റുകളുടെ പിൻവാങ്ങൽ കാലമാണിത് .ഈ സമയത് കേരളത്തിലും മഴ ലഭിക്കുന്നുണ്ട് [തുലാവർഷം ]
    3. തീര പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച അനുഭവപ്പെടാറുണ്ട്
    4. . ബംഗാൾ ഉൾക്കടലിൽ നിന്നും രൂപപ്പെടുന്ന ചക്രവാതങ്ങളിൽ നിന്നും കിഴക്കൻ തീരത്തുമഴ ലഭിക്കുന്നുണ്ട്