App Logo

No.1 PSC Learning App

1M+ Downloads

ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ

  1. അർദ്ധവൃത്താകാര കുഴലുകൾ
  2. വെസ്റ്റിബ്യൂൾ
  3. കോക്ലിയ

    A2 മാത്രം

    B1, 2 എന്നിവ

    Cഇവയെല്ലാം

    D3 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
    • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
    • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
    • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
    • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

    Related Questions:

    ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം
    മുഖങ്ങളെ തിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന് കഴിയാതെ വരുന്ന അവസ്ഥ?
    മെഡുല്ല ഒബ്ലോംഗേറ്റ ഇവയിൽ ഏതിന്റെ ഭാഗമാണ്?
    സെറിബ്രത്തിന്റെ പിന്നിൽ താഴെ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം ?

    A, B എന്നീ പ്രസ്‌താവനകൾ വിശകലനം ചെയ്‌ത് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.

    • പ്രസ്‌താവന A: മസ്‌തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നതുകൊണ്ട് അൾഷിമേഴ്‌സ് ഉണ്ടാകുന്നു.
    • പ്രസ്ത‌ാവന B: അൾഷിമേഴ്സ്സ്സ് രോഗിയുടെ മസ്‌തിഷ്‌കത്തിലെ നാഡീകലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നു