App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന വാക്യങ്ങൾ വായിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരങ്ങൾ തെരെഞ്ഞെടുക്കുക.

  1. 1757-ലെ പ്ലാസി യുദ്ധത്തിൽ ബംഗാളിൽ തുടങ്ങി ഇന്ത്യൻ പ്രദേശത്തിൻ്റെ വിപുലീകരണത്തിൽ ബ്രിട്ടീഷുകാർ ശ്രദ്ധ കേന്ദ്രീകരിച്ചു.
  2. ലോർഡ് കോൺവാലിസ്, ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായിരുന്നു ഡോക്ട്രിൻ ഓഫ് ലാപ്സ്.
  3. ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ എന്നാണ് ചാൾസ് മെറ്റ്കാൾഫ് അറിയപ്പെടുന്നത്.
  4. ജെയിംസ് അഗസ്റ്റസ് ഹിക്കിയെ 'ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്'എന്ന് വിളിക്കാറുണ്ട്

    A1 മാത്രം ശരി

    Bഎല്ലാം ശരി

    C1, 3 ശരി

    D3 മാത്രം ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    പ്ലാസ്സി യുദ്ധം

    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ നേടിയ നിർണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം.

    • ബ്രിട്ടീഷുകാർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച യുദ്ധം ആണിത്.

    • അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു.

    • 1757 ജൂൺ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി (പ്ലാസ്സി) എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്.

    • യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ.

    • യൂറോപ്പിലെ സപ്തവർഷ യുദ്ധത്തിന്റെ (1756–1763) കാലത്തായിരുന്നു ഈ യുദ്ധം

    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു.

    • സിറാജ്-ഉദ്-ദൌളയുടെ സേനാ നായകൻ മിർ ജാഫർ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് യുദ്ധത്തിനിടെ കൂറുമാറി.

    • തത്ഫലമായി സിറാജ്-ഉദ്-ദൌളയുടെ സൈന്യം പരാജയപ്പെട്ടു.

    • യുദ്ധാനന്തരം മിർ ജാഫറിനെ ബ്രിട്ടീഷുകാർ അടുത്ത നവാബാക്കി.

    ദത്തവകാശ നിരോധന നിയമം (Doctrine of Lapse)

    • അനന്തരാവകാശികളില്ലാത്ത ഭരണാധികാരികൾ ആൺകുട്ടികളെ ദത്തെടുത്ത് രാജ്യം കൈമാറുന്ന രീതി അവസാനിപ്പിക്കുകയും പകരം രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന നിയമം.

    • ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് - ഡൽഹൗസി

    • ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ വർഷം - 1848

    • ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യം - സത്താറ (1848)

    നാട്ടുരാജ്യം

    ഈ നിയമത്തിലൂടെ

    ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്ത വർഷം

    സത്താറ

    1848

    ജയ്‌പൂർ

    1849

    സംബൽപുർ

    1849

    ഭഗത്

    1850

    ഛോട്ടാ ഉദയ്പൂർ

    1852

    ഝാൻസി

    1853

    നാഗ്പുർ

    1854

    • ദത്തവകാശ നിരോധന നിയമത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം - അവധ് (ഔധ്)

    • കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാട്ടുരാജ്യം - ഔധ്

    • ബ്രിട്ടീഷുകാർ ഔധ് പിടിച്ചെടുത്തശേഷം നാടുകടത്തിയ നവാബ് - വാജിദ് അലി ഷാ

    • ദത്തവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി - കാനിംഗ്‌ പ്രഭു (1859).

    ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ

    • 1823ൽ ജോൺ ആഡംസ് നടപ്പിലാക്കിയ ലൈസൻസിംഗ് റെഗുലേഷൻസ് പ്രകാരം ലൈസൻസില്ലാതെ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്  ശിക്ഷാർഹമായ കുറ്റമായിരുന്നു

    • 1822 ൽ  രാജാറാം മോഹൻ റോയ് ആരംഭിച്ച ' മിറാത്ത് ഉൽ അക്ബർ ' നിർത്തേണ്ടി വന്നത് ഇ നിയമം മൂലമായിരുന്നു 

    • 1835 - 1836 കാലഘട്ടത്തിൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ചാൾസ് മെറ്റ്‌കാഫ്  ലൈസൻസിംഗ് റെഗുലേഷൻസ്, 1823  റദ്ദാക്കി.

    • അതിനാൽ 'ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ' എന്നാണ് ചാൾസ് മെറ്റ്കാൾഫ് അറിയപ്പെടുന്നത്

    • ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് - ചലപതി റാവു

    • ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ - തുഷാർ കാന്തിഘോഷ്

    • ഇന്ത്യൻ പത്രത്തിൻ്റെ പിതാവ് - ജെയിംസ് അഗസ്റ്റസ് ഹിക്കി


    Related Questions:

    The Rowlatt Act was passed to :
    Simon Commission of 1927 was boycotted because:
    Whom did Rajendra Prasad consider as the father of Pakistan?
    What was a primary recommendation of the Montagu-Chelmsford Reforms regarding local bodies?
    In which year was the Public Service Commission first established in India?