App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ തൊഴിലാളി - കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു .ശരിയായവ കണ്ടെത്തുക

  1. റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും അത് ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പ്രേരണയായി തീരുകയും ചെയ്തു
  2. ബ്രിട്ടീഷുകാരുടെ നികുതിനയങ്ങളും സെമീന്ദാര്‍മാരുടെ ചൂഷണവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും കര്‍ഷകരുടെ ഇടയില്‍ കൂട്ടായ്മയുടെ ആവശ്യകത ബോധ്യപ്പെടുത്തി. ഇത്‌ കര്‍ഷക്രപസ്ഥാനങ്ങളുടെ രൂപീകരണത്തിന്‌ കാരണമായി.
  3. 1924 ല്‍ എന്‍.എം. ജോഷി, ലാലാ ലജ്പത്‌ റായി എന്നിവര്‍ മുന്‍കൈ എടുത്ത്‌ അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.
  4. എന്‍.ജി. രംഗ അടക്കമുള്ള കര്‍ഷകനേതാക്കുളുടെ ശ്രമ ഫലമായി ലാഹോറില്‍ വച്ച്‌ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായി.

    Ai, ii, iv ശരി

    Bഎല്ലാം ശരി

    Civ മാത്രം ശരി

    Di തെറ്റ്, iii ശരി

    Answer:

    A. i, ii, iv ശരി

    Read Explanation:

    ഇന്ത്യയിലെ തൊഴിലാളി - കർഷകപ്രസ്ഥാനങ്ങൾ

    • റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും അത് ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പ്രേരണയായി തീരുകയും ചെയ്തു
    • അഹമ്മദാബാദ് ടെക്സ്റ്റൈൽ അസോസിയേഷൻ, മദ്രാസ് ലേബർ യൂണിയൻ തുടങ്ങിയവ ഇന്ത്യയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകളിൽ ചിലതാണ്.
    • 1920 ല്‍ എന്‍.എം. ജോഷി, ലാലാ ലജ്പത്‌ റായി എന്നിവര്‍ മുന്‍കൈ എടുത്ത്‌ അഖിലേന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.

    ഈ സംഘടനയുടെ മൂന്നു പ്രധാന ലക്ഷ്യങ്ങളായിരുന്നു;

    • തൊഴിലാളിവര്‍ഗമെന്ന നിലയില്‍ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക
    • ഇന്ത്യന്‍ തൊഴിലാളിവര്‍ഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളിവര്‍ഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക.
    • സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവ പങ്കുവഹിക്കുക.

    • ബ്രിട്ടീഷുകാരുടെ നികുതിനയങ്ങളും സെമീന്ദാര്‍മാരുടെ ചൂഷണവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും കര്‍ഷകരുടെ ഇടയില്‍ കൂട്ടായ്മയുടെ ആവശ്യകത ബോധ്യപ്പെടുത്തി.
    • ഇത്‌ കര്‍ഷക്രപസ്ഥാനങ്ങളുടെ രൂപീകരണത്തിന്‌ കാരണമായി.
    • എന്‍.ജി. രംഗ അടക്കമുള്ള കര്‍ഷകനേതാക്കുളുടെ ശ്രമ ഫലമായി ലാഹോറില്‍ വച്ച്‌ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമായി.
    • പില്‍ക്കാലത്ത്‌ ഇത്‌ അഖിലേന്ത്യ കിസാന്‍സഭ എന്ന പേരു സ്വീകരിച്ചു

    Related Questions:

    Which organization was formed in Germany in 1914 during World War I by Indian students and political activists residing in the country?
    ഇന്ത്യൻ നവോദ്ധാനത്തിന്റെ നായകൻ ആരായിരുന്നു ?
    The revolutionary organisation ‘Abhinav Bharat Society’ was founded in 1904 by:
    Who became the first President of Swaraj Party?
    Oudh Kisan Sabha in 1920 organised by