App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

  1. 8°4' വടക്കുമുതൽ 37°6' വടക്കുവരെ
  2. അക്ഷാംശം 68°7' വടക്കുമുതൽ 97°25' വടക്കു വരെ
  3. 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ
  4. രേഖാംശം 8°4' കിഴക്കുമുതൽ 37°6' കിഴക്കുവരെ

    Aമൂന്ന് മാത്രം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cരണ്ടും നാലും തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. രണ്ടും നാലും തെറ്റ്

    Read Explanation:

    ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

    • അക്ഷാംശസ്ഥാനം - 8°4' വടക്കുമുതൽ 37°6' വടക്കുവരെ

    • രേഖാംശസ്ഥാനം - 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ

    • ഇന്ത്യയുടെ മാനക രേഖാംശം - 82½° പൂർവ്വരേഖാംശം

    • ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി - ഏകദേശം 30 ഡിഗ്രി

    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിലുള്ള വ്യത്യാസം - ഏകദേശം 30 ഡിഗ്രി




    Related Questions:

    വടക്കൻ സമതലങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

    1. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടു
    2. വടക്കൻ സമതലങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറ് വരെ ഏകദേശം 3200 km വ്യാപിച്ചു കിടക്കുന്നു
    3. വടക്കു നിന്നും തെക്കോട്ട് ഇവയെ ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു
    4. ഭാബർ പ്രദേശത്ത് വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങൾ രൂപപ്പെടുകയും സ്വാഭാവിക സസ്യജാലങ്ങളും വന്യജീവി വർഗ്ഗങ്ങളും സമ്പുഷ്ടമായി വളരുകയും ചെയ്യുന്നു

      താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

      പ്രസ്താവന ! : ഡെക്കാൻ പീഠഭൂമി പ്രധാനമായും രൂപാന്തര ശിലകളാൽ നിർമ്മിതമാണ്.

      പ്രസ്താവന II : ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ ഡെക്കാൻ പീഠഭൂമി രൂപപ്പെട്ടു.

      മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

      ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?
      തെക്കേ ഇന്ത്യയിൽ കാണപ്പെടാത്ത ഒരു ഭൂപ്രകൃതി ഏത് ?
      ഏത് സമതലത്തിൻറെ ഭാഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻ ഡെൽറ്റ?