Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായവ ഏവ?

  1. ഗാന്ധിയൻ ആശയങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുക എന്നത്.
  2. സോഷ്യലിസ്റ്റ് ആശയങ്ങളിൽ തുല്യ ജോലിക്ക് തുല്യവേതനം നൽകുന്നത് ഉൾപ്പെടുന്നു.
  3. ഉദാര ആശയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടുന്നില്ല.
  4. നിർദ്ദേശക തത്വങ്ങൾ കോടതി വഴി നടപ്പിലാക്കാൻ സാധിക്കും.

    A1, 3

    B4 മാത്രം

    C1, 2

    D2

    Answer:

    C. 1, 2

    Read Explanation:

    • ഉദാര ആശയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന ഘടകമാണ്.

    • 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം ഇതിന് ഉദാഹരണമാണ്.

    • നിർദ്ദേശക തത്വങ്ങൾ, മൗലികാവകാശങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോടതി വഴി നേരിട്ട് നടപ്പാക്കാൻ കഴിയില്ല.

    • അവ ഭരണകൂടത്തിന് നയരൂപീകരണത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്.


    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ മാഗ്നാകാർട്ടയെക്കുചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മാഗ്നാകാർട്ട ബ്രിട്ടനിൽ അവകാശങ്ങളെ സംബന്ധിച്ച് രൂപപ്പെട്ട ആദ്യകാല രേഖയാണ്.
    2. 1215-ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് ജനങ്ങളുടെ നിർബന്ധപ്രകാരം ഈ രേഖയിൽ ഒപ്പുവെച്ചു.
    3. ബ്രിട്ടീഷ് പാർലമെന്റിന്റെ അധികാരങ്ങൾക്ക് ഇത് പിന്നീട് അടിസ്ഥാനമായി മാറി.

      അമേരിക്കൻ അവകാശ പത്രികയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

      1. അമേരിക്കൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അവകാശ പത്രികയിലാണ് (Bill of Rights) അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
      2. മതവിശ്വാസത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനുള്ള അവകാശം എന്നിവ അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്നില്ല.
      3. മാധ്യമപ്രവർത്തനത്തിനുള്ള അവകാശം, സമാധാനപരമായി സംഘം ചേരാനുള്ള അവകാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
      4. ജീവനും സ്വത്തിനും സംരക്ഷണത്തിനുള്ള അവകാശവും അമേരിക്കൻ ഭരണഘടന പൗരർക്ക് ഉറപ്പുനൽകുന്നു.

        ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെയും അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

        1. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്നു.
        2. സമത്വം, സ്വാതന്ത്ര്യം എന്നിവ മൗലികാവകാശങ്ങളായും രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളായും ഉൾപ്പെടുത്തിയിരിക്കുന്നു.
        3. ഭരണഘടനയിൽ പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
        4. രാഷ്ട്രത്തോടും സമൂഹത്തോടും പൗരർ പുലർത്തേണ്ട മൗലിക കർത്തവ്യങ്ങളും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്നു.

          നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ത്?

          1. മൗലികാവകാശങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു, എന്നാൽ നിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നു.
          2. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം, എന്നാൽ നിർദ്ദേശക തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
          3. നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നത് എപ്പോഴും നിയമനിർമ്മാണത്തിലൂടെയാണ്.
          4. നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.

            ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

            1. ഭരണഘടനാ നിർമ്മാണ സഭ 1946 ഡിസംബർ 6-ന് നിലവിൽ വന്നു.
            2. ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
            3. രൂപീകരണ സമയത്ത് 299 അംഗങ്ങൾ ഉണ്ടായിരുന്നു.
            4. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 3 പ്രധാന ഉപസമിതികളുടെ അധ്യക്ഷനായിരുന്നു.