Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ മാഗ്നാകാർട്ടയെക്കുചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മാഗ്നാകാർട്ട ബ്രിട്ടനിൽ അവകാശങ്ങളെ സംബന്ധിച്ച് രൂപപ്പെട്ട ആദ്യകാല രേഖയാണ്.
  2. 1215-ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് ജനങ്ങളുടെ നിർബന്ധപ്രകാരം ഈ രേഖയിൽ ഒപ്പുവെച്ചു.
  3. ബ്രിട്ടീഷ് പാർലമെന്റിന്റെ അധികാരങ്ങൾക്ക് ഇത് പിന്നീട് അടിസ്ഥാനമായി മാറി.

    A3 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • മാഗ്നാകാർട്ട (Magna Carta) 1215-ൽ ഇംഗ്ലണ്ടിൽ രൂപപ്പെട്ട ഒരു സുപ്രധാന അവകാശ രേഖയാണ്.

    • ഇത് 'വലിയ പ്രമാണം' എന്ന് അറിയപ്പെടുന്നു.

    • രാജാവും ഭരണകൂടവും നിയമത്തിന് അതീതരല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, അന്നത്തെ ഇംഗ്ലണ്ടിലെ ഭരണാധികാരിയായിരുന്ന ജോൺ രാജാവിനെ ജനങ്ങൾ നിർബന്ധിച്ച് ഒപ്പുവെപ്പിക്കുകയായിരുന്നു.

    • ഈ രേഖ ബ്രിട്ടീഷ് പാർലമെന്റിന്റെ അധികാരങ്ങൾക്കും നിയമതത്വങ്ങൾക്കും അടിത്തറ പാകി.

    • ഇതിന്റെ സ്വാധീനത്തിൽ പിന്നീട് ഇംഗ്ലണ്ടിൽ പെറ്റീഷൻ ഓഫ് റൈറ്റ്സ്, ബിൽ ഓഫ് റൈറ്റ്സ് തുടങ്ങിയ അവകാശരേഖകളും രൂപപ്പെട്ടു.


    Related Questions:

    താഴെ പറയുന്നവയിൽ രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

    1. രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV-ൽ അനുച്ഛേദം 36 മുതൽ 51 വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
    2. ഇവ കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ കഴിയുന്നവയല്ല.
    3. ഇവ സർക്കാറുകളുടെ നയങ്ങൾ രൂപീകരിക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
    4. ഇവ പ്രധാനമായും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു.

      താഴെ പറയുന്ന പ്രസ്താവനകളിൽ അവകാശങ്ങളെക്കുറിച്ച് ശരിയായത് ഏവ?

      1. അവകാശങ്ങൾ എന്നാൽ ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങളിൽ സമൂഹം സ്വീകരിക്കുകയും രാഷ്ട്രം അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നവയാണ്.
      2. വ്യക്തികൾക്ക് അവകാശങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമാണ്.
      3. അവകാശങ്ങളുടെ പട്ടിക വ്യക്തികളുടെ അവകാശങ്ങളിൽ ഇടപെടുന്നതിന് ഗവൺമെന്റിന് ചില പരിമിതികൾ ഏർപ്പെടുത്തിയിരിക്കുന്നു.

        ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങൾ ഏവ?

        1. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ജനത അനുഭവിച്ച അവകാശ നിഷേധങ്ങൾ.
        2. സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ.
        3. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ.
        4. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ.

          ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായവ ഏവ?

          1. ഗാന്ധിയൻ ആശയങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുക എന്നത്.
          2. സോഷ്യലിസ്റ്റ് ആശയങ്ങളിൽ തുല്യ ജോലിക്ക് തുല്യവേതനം നൽകുന്നത് ഉൾപ്പെടുന്നു.
          3. ഉദാര ആശയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടുന്നില്ല.
          4. നിർദ്ദേശക തത്വങ്ങൾ കോടതി വഴി നടപ്പിലാക്കാൻ സാധിക്കും.

            രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളെ താഴെ പറയുന്ന രീതികളിൽ തരംതിരിച്ചിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

            1. ഉദാര ആശയങ്ങൾ
            2. സോഷ്യലിസ്റ്റ് ആശയങ്ങൾ
            3. ഗാന്ധിയൻ ആശയങ്ങൾ
            4. പ്രാദേശിക ആശയങ്ങൾ