"ദി ഹൈറ്റ്‌സ് ഓഫ് മാച്ചു പിച്ചു" എന്ന കൃതിയുടെ രചയിതാവ് ആരാണ്?
Aഗബ്രിയേൽ ഗാർസിയ മാർക്വേസ്
Bജോർജ് ലൂയിസ് ബോർഗെസ്
Cപാബ്ലോ നെരൂദ
Dഒക്ടേവിയോ പാസ്
Answer:
C. പാബ്ലോ നെരൂദ
Read Explanation:
"ദി ഹൈറ്റ്‌സ് ഓഫ് മച്ചു പിച്ചു"
ചിലിയൻ കവിയായ പാബ്ലോ നെരൂദയുടെ പ്രശസ്തമായ കവിതയാണ് ദി ഹൈറ്റ്‌സ് ഓഫ് മച്ചു പിച്ചു"
1945-ലാണ് ഈ കൃതി രചിച്ചത്
1947-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്
നെരൂദയുടെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ഒന്ന്
പെറുവിലെ ആൻഡീസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന പുരാതന ഇൻക നഗരമായ മാച്ചു പിച്ചുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കവിത എഴുതപ്പെട്ടിട്ടുള്ളത്.
മനുഷ്യ സമൂഹം നേരിട്ട കഷ്ടപ്പാടുകൾ, അടിച്ചമർത്തലുകൾ, ആത്മീയവും രാഷ്ട്രീയവുമായ വിമോചനത്തിനായുള്ള അന്വേഷണങ്ങൾ എന്നിവയുടെ പ്രമേയങ്ങളിലേക്ക് ഈ കവിത കടന്നുചെല്ലുന്നു.