Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

  1. 11-ാം ശിരോനാഡി
  2. 12-ാം ശിരോ നാഡി
  3. 1-ാം ശിരോനാഡി

    Ai, ii എന്നിവ

    Bഎല്ലാം

    Cii മാത്രം

    Di, iii

    Answer:

    A. i, ii എന്നിവ

    Read Explanation:

    നാഡികൾ 

    • ആക്സോണുകളുടെ (നാഡീതന്തുക്കൾ) കുട്ടമാണ് നാഡികൾ.
    • ഇവ യോജകകലയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു

    നാഡികളെ അവയുടെ ധർമത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു:

    • സംവേദന നാഡീ - ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്കും സുഷുമ്‌നയിലേക്കും എത്തിക്കുന്നു.
    • പ്രേരക നാഡീ - തലച്ചോറ്, സുഷുമ്‌ന എന്നിവയിൽനിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.
    • സമ്മിശ്ര നാഡീ - തലച്ചോറ്, സുഷുമ്‌ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്നു.

    പ്രേരക നാഡിക്കുദാഹരണങ്ങൾ:

    • അക്‌സസറി നാഡി (11-ാം ശിരോനാഡി).
    • ഹൈപ്പോഗ്ലോസൽ നാഡി (12-ാം ശിരോ നാഡി)

    Related Questions:

    മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :
    തലച്ചോറിന്റെ അറകളിലും മെനിഞ്ചസിന്റെ ആന്തരപാളികളിലും നിറഞ്ഞിരിക്കുന്ന ദ്രവം ?
    പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത്?

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

    2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

    മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തി,ശരിയായവ കണ്ടെത്തുക:

    1. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്ന പ്രായം- 8 വയസ്സ്
    2. നാഡി വ്യവസ്ഥയുടെ കേന്ദ്രം ഭാഗം
    3. മസ്തിഷ്കത്തെ പൊതിഞ്ഞ് ഒറ്റ സ്‌തരപാളിയുള്ള മെനിഞ്ജസ് (Meninges) എന്ന ആവരണമുണ്ട്