App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നയിക്കുന്ന ഭരണസ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി.ഐ എന്നറിയപ്പെടുന്ന ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ
  2. 1928 ലാണ് ബി.സി.സി.ഐ നിലവിൽ വന്നത്
  3. ബി.സി.സി.ഐ യുടെ പ്രഥമ പ്രസിഡൻ്റ് ഗ്രാന്റ് ഗോവൻ ആയിരുന്നു

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI ബി.സി.സി.ഐ)

    • ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഭരണസ്ഥാപനമാണ് BCCI 
    • മുംബൈ ആണ് BCCI യുടെ ആസ്ഥാനം.
    • 1928 ഡിസംബറിൽ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റിയായാണ് ബോർഡ് രൂപീകരിച്ചത്.
    • ഗ്രാന്റ് ഗോവൻ ബിസിസിഐയുടെ ആദ്യ പ്രസിഡന്റും ആന്റണി ഡി മെല്ലോ അതിന്റെ ആദ്യ സെക്രട്ടറിയുമായിരുന്നു.
    • അന്താരാഷ്ട്ര ക്രിക്കറ്റ് നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ ബി.സി.സി.ഐ അംഗമാണ്.

    അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ടീമുകളെ ബിസിസിഐ നിയന്ത്രിക്കുന്നു:

    1. പുരുഷ ദേശീയ ക്രിക്കറ്റ് ടീം
    2. വനിതാ ദേശീയ ക്രിക്കറ്റ് ടീം
    3. ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീം
    4. വനിതാ ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീം.

    Related Questions:

    ഭാഗ്യചിഹ്നം നിലവിൽ വന്ന ആദ്യ വിന്റർ ഒളിമ്പിക്സ്?
    2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?
    2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?
    ഒളിംപിക്‌സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
    ആദ്യമായി നാല് തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായ രാജ്യം ?