Challenger App

No.1 PSC Learning App

1M+ Downloads

ഉമിനീർഗ്രന്ഥികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്
  2. ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
  3. ലൈസോസൈം അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു

    A1, 3 ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    ഉമിനീർഗ്രന്ഥികൾ 

    • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. 
    • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് :
      • സലൈവറി അമിലേസ് (Salivary amylase),
      • ലൈസോസൈം (Lysozyme) 
      • ശ്ലേഷ്‌മം
    • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
    • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
    • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു. 

    Related Questions:

    ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?
    ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെട്ട് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?

    ഉമിനീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്.
    2. മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥിയാണ് സബ് മാക്സിലറി
    3. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാര ആക്കി മാറ്റുന്നു.
      കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്ന ആമാശയ രസം ഏതാണ് ?
      ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ?