App Logo

No.1 PSC Learning App

1M+ Downloads

ഒരു അവസാദശിലയ്ക്ക്‌ ഉദാഹരണം.

  1. ഗ്രാനൈറ്റ്‌
  2. കല്‍ക്കരി
  3. ബസാൾട്ട്‌
  4. ഗാബ്രോ

    Ai മാത്രം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    അവസാദ ശിലകൾ

    • ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളിൽ ഒരിനമാണ് അവസാദശില.

    • നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ.

    • പടലങ്ങളായി അവസ്ഥിതമായിക്കാണുന്നു എന്നതാണ് അവസാദശിലാസ്മരങ്ങളുടെ മുഖ്യ സവിശേഷത.

    • മണ്ണ്, ധാതുക്കൾ, ധാതുലവണങ്ങൾ മറ്റ് ജന്തുസസ്യ അവശിഷ്ടങ്ങൾ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലാന്തരത്തിൽ ഇതിനുമുകളിൽ മറ്റ് അനേകം പാളികൾ വന്നടിയുകയും ചെയ്യുന്നു.

    • മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.

    • ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില.

    • ഉദാഹരണം :- ചുണ്ണാമ്പുകല്ല്, മണൽകല്ല്ഫോ,സിലുകൾ,പെട്രോളിയം നിക്ഷേപം എന്നിവ കാണുന്നത് അവസാദ ശിലകളിലാണ്.

    അവസാദ ശിലകളെ ശകലീയ അവസാദ ശില,രാസിക അവസാദ ശില,ജൈവിക അവസാദ ശില എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.

    1. ശകലീയ അവസാദ ശില - പൊടിഞ്ഞതോ അയഞ്ഞതോ ആയ ശിലാവസ്തുക്കൾ പിന്നീട് ദൃഢപ്പെട്ടുണ്ടാകുന്ന ശിലകൾ.

     ഉദാഹരണം:- മണൽകല്ല്, ഷെയിൽ

    1. രാസിക അവസാദ ശില- രാസപ്രവർത്തന ഫലമായി ജലത്തിലെ ധാതുക്കൾ അടിഞ്ഞുണ്ടാകുന്ന ശിലകൾ.

    ഉദാഹരണം:- കല്ലുപ്പ്, ജിപ്സം

    1. ജൈവിക അവസാദശില - സസ്യങ്ങളുടേയും ജന്തുക്കളുടേയും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകൾ

    Related Questions:

    ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ് ഏത് ?
    ' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
    സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ?
    ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ട ഒരു പർവ്വതനിര?
    കാഴ്ച ശക്തിയില്ലാതെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യാക്കാരൻ ?