കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ
1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു.
കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്
കമ്മീഷന്റെ കർത്തവ്യങ്ങൾ :
സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്യോഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുക.
നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെതിരെയുള്ള പഴുതുകൾ, കുറവുകൾ തുടങ്ങിയവ നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക രിപ്പോർട്ട് സമർപ്പിക്കുക.
സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യുക.
സ്ത്രീകൾക്കെതിരെയുള്ള നീതിരഹിത പരാതികളിൽ അന്യോഷണത്തിനായി ജയിൽ, പോലീസ് സ്റ്റേഷൻ, ലോക്കപ്പ്, റസ്ക്യൂ ഹോം, ഹോസ്റ്റൽ തുടങ്ങിയവ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ നീതി നിഷേധിക്കപ്പെട്ടുവെന്ന് പരാതി കിട്ടിയ മറ്റു സ്ഥലങ്ങളിലും പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും നിവാരണ നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് ചെയ്യുക.
നിലവിലെ അംഗങ്ങൾ
പി സതീദേവി (അദ്ധ്യക്ഷ)
അഡ്വ. ഷിജി ശിവജി (അംഗം)
ഇ.എം. രാധ (അംഗം)
ഷാഹിദ കമാൽ (അംഗം)
ഇന്ദിര രവീന്ദ്രൻ (അംഗം)
മുൻ അദ്ധ്യക്ഷമാർ
14-3-1996 മുതൽ 13-3-2001 വരെ സുഗതകുമാരി
21-3-2001 മുതൽ 12-5-2002 വരെ ഡി ശ്രീദേവി
14-5-2002 മുതൽ 24-1-2007 വരെ എം കമലം
2-3-2007 മുതൽ 1-3-2012 വരെ ഡി ശ്രീദേവി