Challenger App

No.1 PSC Learning App

1M+ Downloads

കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക.

  1. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമ നിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗസമിതി.
  2. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണ റെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - ഗവർണർ
  3. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണ റെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - രാഷ്ട്രപതി
  4. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - മുഖ്യമന്ത്രി

    A2, 3 ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ

    • രൂപീകൃതമായത് 2005 ഡിസംബർ 19 സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
    • സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമ നിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗസമിതി.
    • സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണ റെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - ഗവർണർ
    • സത്യപ്രതിജ്ഞ ചെയ്യുന്നത് ഗവർണർ മുമ്പാകെ
    • രാജിക്കത്ത് സമർപ്പിക്കുന്നത് ഗവർണർക്ക്
    • നീക്കം ചെയ്യുന്നത് ഗവർണർ (സുപ്രീംകോടതിയുടെ ഉപദേശ പ്രകാരം)
    • സംസ്ഥാന വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്
    • അതാത് സംസ്ഥാന ഗവൺമെൻറുകൾക്ക്
    • കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ പാലാട്ട് മോഹൻദാസ്
    • നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ

     


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന  വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?

    (i) മുഖ്യമന്ത്രി

    (ii) നിയമസഭാ പ്രതിപക്ഷ നേതാവ്

    (iii) നിയമസഭാ സ്പീക്കർ

    (iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ

    വിവരാവകാശ നിയമം, 2005 പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിനെ നിയമിക്കുന്നത്
    2005 - ലെ വിവരാവകാശ നിയമപ്രകാരം സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
    നിലവിലെ കേരള വിവരാവകാശ കമ്മീഷണർ :
    കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം ?