App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?

  1. ജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു
  2. ഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി
  3. കോടതികള്‍ സ്ഥാപിച്ചു

    A1 മാത്രം

    Bഇവയൊന്നുമല്ല

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ശിക്ഷാവിധികൾ വ്യത്യസ്തമായിരുന്നു.
    • അക്കാലത്ത് കുറ്റാരോപിതന്റെ ജാതിയെ അടിസ്ഥാനമാക്കിയാണ് വിചാരണയും ശിക്ഷയും നടപ്പാക്കിയിരുന്നത്.
    • ഈ നീതിന്യായവ്യവസ്ഥയെ ബ്രിട്ടീഷുകാർ പരിഷ്‌കരിച്ചു.
    • കുറ്റവാളിയുടെ വാദം കേട്ടശേഷം കുറ്റത്തിൻ്റെ സ്വഭാവത്തിനനുസരിച്ച് ഏകീകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുടങ്ങി.
    • ഇതോടെ ജാതിക്കതീതമായി നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായി.
    • കേസുകളുടെ വിചാരണയ്ക്കായി വിവിധ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു.

    Related Questions:

    തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോചിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതെന്ന് ?
    പഴശ്ശിരാജ വധിക്കപ്പെട്ടത് എന്ന് ?

    പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

    എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

    ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

    അരയസമാജം ആരംഭിച്ചതാര് ?
    ആത്മവിദ്യസംഘം രൂപീകരിച്ചതാര് ?